HOME
DETAILS

ആദ്യ ജയം തേടി രാജസ്ഥാൻ; ടോസ് നേടിയ സിഎസ്കെ ഫീൽഡിം​ഗ് തെര‍ഞ്ഞെടുത്തു

  
Web Desk
March 30 2025 | 13:03 PM

Rajasthan Royals Seek First Win Chennai Super Kings Opt to Field

ഗുവഹാത്തി: ഐപിഎല്ലിൽ രാജസ്ഥാന്​ ബാറ്റിങ്ങ്. ടോസ് നേടിയ സിഎസ്കെ ഫീൽഡിം​ഗ് തെര‍ഞ്ഞെടുത്തു. ​ഹോം ​ഗ്രൗണ്ടായ ​​ഗുവഹാത്തിയിൽ കഴിഞ്ഞ മത്സരം കളിച്ച അതേ ടീമുമായാണ് രാജസ്ഥാൻ ഇറങ്ങുന്നത്. അതേസമയം, കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് സിഎസ്കെ ഇറങ്ങുന്നത്. സാം കറനു പകരം ജെയ്മി ഓവർടണും, ദീപക് ഹൂഡക്ക് പകരം ഓൾറൗണ്ടർ വിജയ് ശങ്കറും പ്ലേയിങ്ങ് ഇലവനിലെത്തി. 

അതേസമയം കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടേറ്റ പരാജയത്തിന് ശേഷമാണ് ചെന്നൈ രാജസ്ഥാനെ നേരിടുന്നത്. 50 റൺസിനാണ് ആർസിബി ചെന്നൈയെ വീഴ്ത്തിയത്. സ്വന്തം തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈ ഇന്നിങ്‌സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ അവസാനിക്കുകയായിരുന്നു. നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ്‌ ചെന്നൈ ആർസിബിക്കെതിരെ സ്വന്തം തട്ടകത്തിൽ ഒരു മത്സരം പരാജയപ്പെടുന്നത്.

അതേസമയം കളിച്ച രണ്ടു മത്സരത്തിലും പരാജയപ്പെട്ടാണ് രാജസ്ഥാൻ ഇന്ന് ചെന്നൈക്കെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കൊൽക്കത്ത രാജസ്ഥാനെ പരാജയപ്പെടുത്തിയത്. രാജസ്ഥാൻ ഉയർത്തിയ 152 റൺസ് വിജയ ലക്ഷ്യം 17.3 ഓവറിൽ കൊൽക്കത്ത മറികടക്കുകയായിരുന്നു. 

രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ.

ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ജെയ്മി ഓവർട്ടൺ, രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, മതീശ പതിരണ, ഖലീൽ അഹമ്മദ്.

 Rajasthan Royals are on the hunt for their first win of the IPL 2025 season as they face off against Chennai Super Kings, who have chosen to field after winning the toss.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ

qatar
  •  7 hours ago
No Image

തീർഥാടകർക്ക് സംസം വെള്ളം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സഊദി അറേബ്യ

Saudi-arabia
  •  8 hours ago
No Image

ജാർഖണ്ഡിൽ ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; രണ്ട് മരണം, നാല് പേർക്ക് പരുക്ക്

National
  •  8 hours ago
No Image

യുഎഇയിൽ നാല് വിഭാഗങ്ങൾക്ക് സാലിക് ഫീസ് ഇളവ്; ടോൾ ഇളവിന് അപേക്ഷിക്കുന്നത് എങ്ങനെ; കൂടുതലറിയാം

uae
  •  9 hours ago
No Image

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വ്യാപക മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  9 hours ago
No Image

'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ

National
  •  9 hours ago
No Image

In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi

Saudi-arabia
  •  10 hours ago
No Image

പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി 

Saudi-arabia
  •  10 hours ago
No Image

'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്‌റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട് 

Kerala
  •  11 hours ago
No Image

മദ്രസകള്‍ ഏപ്രില്‍ എട്ടിന് തുറക്കും

organization
  •  11 hours ago