HOME
DETAILS

ജാർഖണ്ഡിൽ ​ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; രണ്ട് മരണം, നാല് പേർക്ക് പരുക്ക്

  
April 01 2025 | 10:04 AM

Train Collision in Jharkhands Sahibganj Kills Locopilots Injures Four

റാഞ്ചി: ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിൽ‌ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റുമാർ മരിക്കുകയും, നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരു ട്രെയിൻ ട്രാക്കിൽ നിൽക്കെ, അതേ പാതയിൽ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. എൻടിപിസിയുടെ ​ഗുഡ്സ് ട്രെയിനുകളാണ് അപകടത്തിൽപെട്ടത്. കൂട്ടിയിടിച്ചതോടെ കൽക്കരിയുമായി വന്ന ട്രെയിനിന് തീപിടിക്കുകയും ​ബോ​ഗികൾ പാളം തെറ്റുകയുമായിരുന്നു. വൈദ്യുതി പ്ലാന്റുകളിലേക്ക് കൽക്കരി അടക്കമുള്ളവ കൊണ്ടു പോകുന്ന എൻടിപിസിയുടെ ഉടമസ്ഥതയിലുള്ള ട്രാക്കുകളിലായിരുന്നു അപകടം.

അപകട സമയത്ത് എൻജിനിൽ ഉണ്ടായിരുന്ന ഏഴ് പേരിൽ ഇതിൽ രണ്ട് പേർ മരിച്ചു. ഒരാൾ ഇപ്പോഴും എൻജിനിൽ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം പരുക്കേറ്റ നാലുപേർ ഭർഹേത് സാദർ ആശുപത്രിയിൽ ചികിത്സയിലാണ്. ലോക്കോ പൈലറ്റുമാരായ അംബുജ് മഹതോ, ഗ്യാനേശ്വർ മാൽ എന്നിവരാണ് മരിച്ചത്. അപകടത്തിന് കാരണം കൺട്രോളറുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്നാണ് എൻടിപിസി ഉദ്യോഗസ്ഥർ പറയുന്നത്. 

A tragic goods train collision in Sahibganj, Jharkhand, resulted in the death of two loco pilots and left four others injured. The accident occurred when a stationary train was hit by another on the same track. Rescue operations are ongoing. The incident highlights railway safety concerns in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 ഏപ്രിൽ മുതൽ ഇന്ത്യയിൽ ബാങ്കിംഗ് നിയമങ്ങളിൽ വന്ന എല്ലാ മാറ്റങ്ങളെയും അറിയാം

National
  •  15 hours ago
No Image

വഖഫ് ഭേദഗതി ബില്‍ അവതരണം തുടങ്ങി; ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം | Waqf Bill 

National
  •  15 hours ago
No Image

യുഎഇ: വീട്ടുജോലിക്കാരെ നിയമിക്കുകയാണോ? റിക്രൂട്ട്മെന്റ് ഫീ തിരികെ ലഭിക്കുന്ന സാഹചര്യങ്ങൾ അറിയാം

uae
  •  15 hours ago
No Image

വഖഫ് ബില്‍ മുസ്‌ലിംകളെ മാത്രമല്ല ബാധിക്കുക, ഭാവിയില്‍ മറ്റു ന്യൂനപക്ഷങ്ങളുടെ ഭൂമിയും കേന്ദ്രം പിടിച്ചെടുക്കും; ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ്

National
  •  16 hours ago
No Image

എടിഎം പിൻവലിക്കൽ നിരക്ക് 23 രൂപയായി ഉയരും; ആർബിഐ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു

National
  •  16 hours ago
No Image

വഖഫ് ബില്‍: കെ.സി.ബി.സി നിലപാട് തള്ളി കോണ്‍ഗ്രസ് 

National
  •  16 hours ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി ലഭിക്കാൻ പോകുന്ന അവധികളെക്കുറിച്ച് അറിയാം

uae
  •  16 hours ago
No Image

വഖഫ് ബില്‍ ഭരണഘടനാ വിരുദ്ധം;  എല്ലാ അധികാരങ്ങളും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കാനാണ് നീക്കം- ഇ.ടി മുഹമ്മദ് ബഷീര്‍

National
  •  16 hours ago
No Image

ജാതിവിവേചനത്തില്‍ രാജി; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരന്‍ ബി.എ ബാലു രാജിവച്ചു

Kerala
  •  17 hours ago
No Image

സഊദി അറേബ്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക ഏപ്രിലിൽ; കാലാവസ്ഥാ പ്രവചനം

Saudi-arabia
  •  17 hours ago