HOME
DETAILS

പെരുന്നാള്‍ തിരക്ക് കുറയ്ക്കാന്‍ ഏഴായിരത്തിലധികം ഇന്റര്‍സിറ്റി ബസ് ട്രിപ്പുകള്‍; ആദ്യ മൂന്നു ദിവസങ്ങളില്‍ സൗജന്യ പാര്‍ക്കിംഗും പ്രഖ്യാപിച്ച് ഷാര്‍ജ 

  
Web Desk
March 29 2025 | 11:03 AM

Sharjah announces more than 7000 intercity bus trips to ease Eid rush free parking for first three days

ഷാര്‍ജ: ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും പൊതു സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി നിര്‍ണായക തീരുമാനങ്ങള്‍ കൈകൊണ്ട് ഷാര്‍ജ മുനിസിപ്പാലിറ്റി. 

ഇന്റര്‍സിറ്റി ബസ് യാത്രകള്‍
ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) ഈദ് അവധിക്കാലത്ത് 7,000ത്തിലധികം ഇന്റര്‍സിറ്റി ബസ് ട്രിപ്പുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇത് തിരക്കേറിയ ഈ അവധിക്കാലത്ത് ബസുകള്‍ക്കിടയിലുള്ള വെയ്റ്റിംഗ് സമയം വെറും അഞ്ച് മിനിറ്റായി കുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  സാധാരണ ദിവസങ്ങളില്‍ ഇത് 45 മിനിറ്റായിരുന്നു. തിരക്ക് കുറയ്ക്കുന്നതിനും എമിറേറ്റുകള്‍ക്കിടയില്‍ യാത്ര ചെയ്യുന്നവരുടെ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്രയുമധികം ട്രിപ്പുകള്‍ നടത്തുന്നത്.

കൂടാതെ 12 പബ്ലിക് ബസ് റൂട്ടുകള്‍ 546 സ്റ്റോപ്പുകളിലായി 104 ബസുകള്‍ ഉപയോഗിച്ച് പ്രതിദിനം 1,144 ട്രിപ്പുകളും നടത്തും. മസ്‌കത്തിലേക്കുള്ള സര്‍വീസ് തുടരും. ഇതുവഴി താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സുരക്ഷിതമായും സുഗമമായും ഒമാനിലേക്ക് യാത്ര ചെയ്യാനാകും. റോഡ് ഗതാഗതത്തിനു പുറമേ ഷാര്‍ജയ്ക്കും ദുബൈക്കും ഇടയില്‍ പ്രതിദിനം എട്ട് സമുദ്ര യാത്രകളും അതോറിറ്റി നടത്തും.

സൗജന്യ പാര്‍ക്കിംഗ്
അതേസമയം, ഷാര്‍ജ മുനിസിപ്പാലിറ്റി ചെറിയ പെരുന്നാളിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ സൗജന്യ പൊതു പാര്‍ക്കിംഗ് പ്രഖ്യാപിച്ചു. പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ വര്‍ഷം മുഴുവനും സജീവമായി തുടരുന്ന നീല അടയാളങ്ങളുള്ള പെയ്ഡ് സോണുകള്‍ ഒഴികെയുള്ള ഇടങ്ങളിലാണ് സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിശോധനാ സംഘങ്ങള്‍ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുകയും പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയും ചെയ്യും.

ആരോഗ്യ പാലനം 
മൊബിലിറ്റിക്ക് പുറമേ, നഗരം പൊതുജനാരോഗ്യ, സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അവധിക്കാലത്ത് സാധാരണയായി ഉയര്‍ന്ന ഡിമാന്‍ഡുള്ള ബാര്‍ബര്‍ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഷാര്‍ജ മുനിസിപ്പാലിറ്റി 134 ഇന്‍സ്‌പെക്ടര്‍മാരെ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 24 മണിക്കൂറും പരിശോധനകള്‍ നടത്തും.

ബീച്ച് സുരക്ഷ വര്‍ധിപ്പിക്കും
പബ്ലിക് ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള 186 അധിക ഇന്‍സ്‌പെക്ടര്‍മാര്‍ നിഷേധാത്മക പെരുമാറ്റങ്ങള്‍ തടയുക, ലൈഫ് ഗാര്‍ഡുകളുടെ സാന്നിധ്യം വര്‍ധിപ്പിച്ച് ബീച്ചിലെ സുരക്ഷ വര്‍ധിപ്പിക്കുക, കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹരിത ഇടങ്ങള്‍ നിരീക്ഷിക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

Sharjah announces more than 7,000 intercity bus trips to ease Eid rush; free parking for first three days


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  a day ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  2 days ago
No Image

മലപ്പുറം കോണോംപാറയിൽ ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ

National
  •  2 days ago
No Image

വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം

National
  •  2 days ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു

uae
  •  2 days ago
No Image

സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ

Cricket
  •  2 days ago
No Image

എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം

oman
  •  2 days ago
No Image

മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി

International
  •  2 days ago