HOME
DETAILS

നവരാത്രി ആഘോഷം; നാളെ മുതല്‍ ഒന്‍പത് ദിവസത്തേക്ക് ഇറച്ചി-മീന്‍ കടകള്‍ തുറക്കാന്‍ പാടില്ല; ഉത്തരവിട്ട് വാരണാസി നഗരസഭ

  
Web Desk
March 29 2025 | 07:03 AM

In observance of Navratri festivities the Varanasi Municipal Corporation has issued an order prohibiting the operation of meat and fish shops for nine days starting tomorrow

വാരണാസി: നവരാത്രി ആഘോഷം മുന്‍നിര്‍ത്തി ഞായറാഴ്ച്ച മുതല്‍ ഒന്‍പത് ദിവസത്തേക്ക് മത്സ്യ-മാംസ കടകള്‍ വിലക്കി വാരണാസി നഗരസഭ. നവരാത്രി ആഘോഷം നടക്കുന്ന ദിവസങ്ങളില്‍ ഇറച്ചികടകളും, മീന്‍കടകളും, കോഴിക്കടകളും പൂട്ടിയിടണമെന്നാണ് വാരണാസി ഭരണകൂടം ഉത്തരവിറക്കിയത്. തിങ്കളാഴ്ച്ച ചെറിയ പെരുന്നാള്‍ പ്രതീക്ഷിക്കുന്നതിനാല്‍ ഉത്തരവ് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

ഹിന്ദുക്കള്‍ നവരാത്രിയെ പവിത്രമായാണ് കാണുന്നതെന്നും, ഇക്കാര്യം മുസ് ലിങ്ങള്‍ പരിഗണിക്കണമെന്നും വാരണാസി മേയര്‍ അശോക് കുമാര്‍ തിവാരി ആവശ്യപ്പെട്ടു. അതിനാല്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. 

നവരാത്രി സമയങ്ങളില്‍ മത്സ്യ-മാംസ കടകള്‍ അടച്ച് പൂട്ടാനുള്ള നിര്‍ദേശം നഗരസഭാ യോഗത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ മദന്‍ മോഹന്‍ ദുബെയാണ് ഉയര്‍ത്തിയത്. ഇത് യോഗം അംഗീകരിക്കുകയായിരുന്നു. വാരണാസി മതപരവും, സാംസ്‌കാരികവുമായ തലസ്ഥാനമാണെന്നും, പ്രതിദിനം രണ്ട് ലക്ഷം പേരാണ് നഗരത്തില്‍ എത്തുന്നതെന്നും മേയര്‍ പറഞ്ഞു. അതിനാല്‍ ഉത്തരവിനെ പലപ്രയോഗമായി കാണരുതെന്നും മേയര്‍ ആവശ്യപ്പെട്ടു. 

നേരത്തെ കാശിവിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ 26 നോണ്‍ വെജ് ഹോട്ടലുകള്‍ ഈ മാസം തുടക്കത്തില്‍ അടച്ച് പൂട്ടിയിരുന്നു. നൈസാദക്, ബെനിയബാഗ് എന്നീ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നോണ്‍ വെജ് വില്‍പ്പനക്കെതിരെ കര്‍ശന നടപടികളും ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  a day ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  a day ago
No Image

മലപ്പുറം കോണോംപാറയിൽ ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ

National
  •  a day ago
No Image

വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം

National
  •  a day ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു

uae
  •  a day ago
No Image

സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ

Cricket
  •  a day ago
No Image

എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം

oman
  •  a day ago
No Image

മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി

International
  •  a day ago