HOME
DETAILS

ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പ്രിയപ്പെട്ട അധ്യാപകനടുത്തേക്ക് ഓടിയെത്തി യുഎഇ പ്രസിഡന്റ്; ചിത്രങ്ങള്‍ വൈറല്‍

  
Web Desk
March 05 2025 | 14:03 PM

UAE President rushes to  teacher in crowd Pictures go viral

ദുബൈ: നൂറുകണക്കിനു മനുഷ്യര്‍ നിറഞ്ഞ സദസ്സില്‍ സന്നിഹിതനായിരുന്ന തന്റെ അധ്യാപനെ തിരിച്ചറിയാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഒരു നോട്ടം മതിയായിരുന്നു. പ്രിയപ്പെട്ട അധ്യാപകന്റെ അടുത്തേക്ക് നടന്നെത്തി അദ്ദേഹത്തോട് സംസാരിക്കുന്ന പ്രസിഡന്റിന്റേയും അധ്യാപകന്റേയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. 

തന്റെ ബാല്യകാല അധ്യാപകനായ പ്രൊഫസര്‍ അഹമ്മദ് ഇബ്രാഹിം അല്‍ തമീമിക്ക് ഇത് അപ്രതീക്ഷിതമായ ഒരു നിമിഷമായിരുന്നു. തന്റെ അധ്യാപകനെ ആലിംഗനം ചെയ്യുകയും അദ്ദേഹത്തോട് സംസാരിക്കുകയും ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ വീഡിയോ പ്രസിഡന്റിന്റെ സഹോദരനും യുഎഇ ആഭ്യന്തര മന്ത്രിയുമായ സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എക്‌സില്‍ പങ്കിട്ടിട്ടുണ്ട്.

റമദാനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി സംഘത്തിലെയും നിരവധി ഉദ്യോഗസ്ഥരും മറ്റതിഥികളും പങ്കെടുത്തു.

പ്രസിഡന്റ് തന്റെ അധ്യാപകനെ സന്ദര്‍ശിക്കുന്നത് ഇതാദ്യമല്ല. 2017ല്‍, ഷെയ്ഖ് മുഹമ്മദ് ഖലീഫ സിറ്റിയിലെ അല്‍ തമീമിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. 

രാജ്യത്തെ അധ്യാപകരുടെയും വിദ്യാഭ്യാസത്തിന്റെയും മൂല്യം എടുത്തുകാണിച്ചുകൊണ്ട്, 2024 ല്‍ യുഎഇ സര്‍ക്കാര്‍ ഫെബ്രുവരി 28ന് എമിറാത്തി വിദ്യാഭ്യാസ ദിനമായി പ്രഖ്യാപിച്ചിരുന്നു. 1982 ല്‍ യുഎഇ സ്ഥാപക പിതാവായ പരേതനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ യുഎഇ സര്‍വകലാശാലയില്‍ നിന്നുള്ള ആദ്യ ബാച്ച് അധ്യാപകരുടെ ബിരുദദാനത്തിന് സാക്ഷ്യം വഹിച്ച ദിവസമായതിനാലാണ് ഈ ദിവസം ഇതിനായി തിരഞ്ഞെടുത്തത്.

UAE President rushes to favorite teacher in crowd; Pictures go viral



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​​ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 days ago
No Image

ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ

Saudi-arabia
  •  2 days ago
No Image

കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം 

Kerala
  •  2 days ago
No Image

'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം'  ഇസ്‌റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത് 

International
  •  2 days ago
No Image

വ്യാജ മെഡിക്കൽ ലീവ് റിപ്പോർട്ടുകൾ നൽകിയാൽ സഊദിയിൽ 100,000 റിയാൽ പിഴയും ജയിൽ ശിക്ഷയും

Saudi-arabia
  •  2 days ago
No Image

1000 ​ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ​ഗോളുകൾ

Football
  •  2 days ago
No Image

കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു

Kerala
  •  2 days ago
No Image

മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും

uae
  •  2 days ago
No Image

താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത

Weather
  •  2 days ago