
1000 ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ഗോളുകൾ

റിയാദ്: പ്രായത്തെയും പ്രതീക്ഷകളെയും ധിക്കരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, തന്റെ സ്ഥിരം ശൈലി പുറത്തെടുത്ത മത്സരത്തിൽ ഇറാൻ പ്രോ ലീഗ് ടീമായ എസ്റ്റെഗ്ലാലിനെതിരെ അൽ നസറിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളിനാണ് അൽ നസർ ഇറാനിയൻ ക്ലബ്ബിനെ തകർത്തത്.
26-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയതോടെയാണ് പോർച്ചുഗീസ് താരം കരിയറിലെ 927-ാം ഗോൾ പൂർത്തിയാക്കിയത്. വിജയത്തോടെ അൽ നസർ എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു.
റൊണാൾഡോ നേടിയ 927 ഗോളുകളിൽ 463 എണ്ണം 2015 ഫെബ്രുവരി 5 ന് അദ്ദേഹത്തിന്റെ 30-ാം ജന്മദിനത്തിന് മുമ്പ് നേടിയവയാണ്. എന്നാൽ അവിശ്വസനീയമെന്നു പറയട്ടെ, ബാക്കിയുള്ള 464 ഗോളുകളും അദ്ദേഹം നേടിയത് തന്റെ മുപ്പതാം ജന്മദിനത്തിനു ശേഷമാണെന്നതാണ് വസ്തുത. സാധാരണയായി 20-കളുടെ അവസാനത്തിൽ ഉച്ചിസ്ഥായിയിലെത്താറുള്ള ഒരു കായിക ഇനത്തിൽ ചുരുക്കം ചിലർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു നേട്ടമാണ് റൊണാൾഡോ നേടിയിരിക്കുന്നത്.
സഹതാരം സാഡിയോ മാനെ ബോക്സിൽ ഫൗൾ ചെയ്യപ്പെട്ടതിനെ തുടർന്നു ലഭിച്ച പെനാൽറ്റിയാണ് റൊണാൾഡോ ഗോളാക്കി മാറ്റിയത്. ടൂർണമെന്റിലെ ക്രിസ്റ്റ്യാനോയുടെ ഏഴാമത്തെ ഗോളായിരുന്നു ഇത്. ജനുവരിയിൽ ആസ്റ്റൺ വില്ലയിൽ നിന്ന് കരാറിലെത്തിയ ജോൺ ഡുറാൻ രണ്ട് ഗോളുകൾ നേടിയതാണ് കളിയിൽ അൽ നസറിന് മേൽക്കൈ നേടാൻ സഹായകമായത്. മെഹ്‌റാൻ അഹമ്മദിക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് പകുതി സമയത്തിന് തൊട്ടുമുമ്പ് എസ്റ്റെഗ്ലാൽ 10 പേരായി ചുരുങ്ങിയതും സഊദി വമ്പൻമാർക്ക് നേട്ടമായി.
അൽ നസറിനായി ഇതുവരെ 91 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയിട്ടുള്ളത്. വരും മത്സരങ്ങളിലും ഈ ഗോളടി തുടരാൻ റൊണാൾഡോക്ക് സാധിച്ചാൽ മറ്റൊരു ഫുട്ബോൾ താരത്തിനും നേടാൻ സാധിക്കാത്ത ഒരു റെക്കോർഡാണ് റൊണാൾഡോക്ക് സ്വന്തമാക്കാൻ സാധിക്കുക. അൽ നസറിനായി 9 ഗോളുകൾ കൂടി നേടിയാൽ അൽ നസറിനായി 100 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് സാധിക്കും.
ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ അഞ്ചു ടീമുകൾക്ക് വേണ്ടി 100 ഗോൾ നേടുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ്(145), റയൽ മാഡ്രിഡ്(450), യുവന്റസ്(101), പോർച്ചുഗൽ(135) എന്നിങ്ങനെയാണ് റൊണാൾഡോ നാല് ടീമുകൾക്ക് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കുകൾ. ഈ ഫോം തുടരുകയാണെങ്കിൽ റൊണാൾഡോ വൈകാതെ തന്നെ അൽ നസറിനൊപ്പം റൊണാൾഡോ 100 ഗോളുകൾ പൂർത്തിയാക്കുമെന്ന് ഉറപ്പാണ്. ഇതിനോടകം തന്നെ 927 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 73 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ 1000 ഗോൾ എന്ന നാഴികക്കല്ല് സ്വന്തമാക്കാനും പോർച്ചുഗീസ് ഇതിഹാസത്തിന് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്തിലെ പള്ളികളിൽ വാണിജ്യ പരസ്യങ്ങൾക്ക് വിലക്ക്
Kuwait
• 6 hours ago
എസിക്കൊപ്പം ഫാനും ഉപയോഗിച്ചോളൂ... കാര്യമുണ്ട്
Kerala
• 6 hours ago
"ഗിഫ്റ്റ് ബോക്സ്" തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്
Kerala
• 6 hours ago
അറിഞ്ഞോ? ആർബിഐ 100 ന്റെയും 200 ന്റെയും പുതിയ നോട്ടുകളിറക്കുന്നു; കാരണമിതാണ്
National
• 6 hours ago
പാതിവില തട്ടിപ്പ്: കെ.എന്‍ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala
• 6 hours ago
കണ്ണൂരിൽ ഉത്സവത്തിനിടെ സംഘർഷം: ബിജെപി പ്രവർത്തകന് വെട്ടേറ്റു, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം
Kerala
• 7 hours ago
പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെടുത്തു; 450 യാത്രക്കാരെ ബലൂച് ഭീകരര്‍ ബന്ദികളാക്കി
International
• 7 hours ago
11 പ്രധാന നഗരങ്ങളിലേക്ക് സർവിസ് വർധിപ്പിച്ച് ഖത്തർ എയർവേയ്സ്
qatar
• 7 hours ago
ചുട്ടുപൊള്ളുന്നു: സംസ്ഥാനത്ത് മൂന്നിടത്തായി മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റു
Kerala
• 8 hours ago
മാറനല്ലൂര്‍ ഇരട്ടക്കൊലപാതകം: പ്രതി അരുണ്‍ രാജിന് ജീവപര്യന്തം തടവുശിക്ഷ
Kerala
• 9 hours ago
വേനല്‍ച്ചൂടിന് താല്‍ക്കാലിക ആശ്വാസമാകുന്നു,സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 10 hours ago
പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാര്‍ കസ്റ്റഡിയില്‍
Kerala
• 11 hours ago
ഗുജറാത്തില്‍ നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില്‍ വച്ച്
National
• 12 hours ago
ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്
Kuwait
• 12 hours ago
വ്യാജ മെഡിക്കൽ ലീവ് റിപ്പോർട്ടുകൾ നൽകിയാൽ സഊദിയിൽ 100,000 റിയാൽ പിഴയും ജയിൽ ശിക്ഷയും
Saudi-arabia
• 14 hours ago
കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
Kerala
• 15 hours ago
മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്ക് ആറുമാസം തടവും 20,000 ദിർഹം പിഴയും; തടവു കാലാവധി കഴിഞ്ഞാൽ നാടുകടത്തും
uae
• 15 hours ago
താപനിലയ്ക്കൊപ്പം യു.വി ഇൻഡക്സും ഉയരുന്നു; വേണം ജാഗ്രത
Weather
• 16 hours ago
ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Kerala
• 12 hours ago
റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ
Saudi-arabia
• 13 hours ago
കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം
Kerala
• 13 hours ago