HOME
DETAILS

'കിംവദന്തികൾ പ്രചരിപ്പിക്കേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ താരം

  
March 11 2025 | 03:03 AM


ദുബൈ: ചാമ്പ്യൻസ് ട്രോഫി ആഘോഷങ്ങൾ കഴിഞ്ഞതോടെ ഇന്ത്യയുടെ മുതിർന്ന കളിക്കാരായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പക്ഷേ തങ്ങൾ അടുത്ത കാലത്തൊന്നും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞതോടെ പിന്നീട് എല്ലാവരുടെയും കണ്ണുകൾ രവീന്ദ്ര ജഡേജയിലേക്കാണ് നീണ്ടത്. ഫൈനൽ വിജയിച്ച ശേഷം വിരാട് കോഹ്ലിയെ ആശ്ലേഷിക്കുന്ന ജഡേജയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് ജഡേജ വിരമിക്കുകയാണെന്ന് പലരും പറഞ്ഞത്.

എന്നാൽ ഇപ്പോൾ ഇത്തരം വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഈ ഊഹാപോഹങ്ങൾക്ക് അവസാനമിട്ടത്. കോഹ്ലിയും രോഹിതും നേരത്തെ തന്നെ തങ്ങളുടെ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിയിരുന്നതിനാൽ ജഡേജയുടെ പോസ്റ്റ് പെട്ടെന്ന് തന്നെ ചർച്ചാവിഷയമായി മാറി. ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ അടുത്ത കാലത്തൊന്നും ഏകദിന ഫോർമാറ്റിൽ നിന്നും വിരമിക്കാൻ സാധ്യതയില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.

ട്വന്റി20 ലോകകപ്പ് നേടിയതിന് ശേഷം കോഹ്‌ലിയും നായകൻ രോഹിതും ഫോർമാറ്റിൽ നിന്ന് ഉടൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസം ജഡേജയും അതേ മാതൃക പിന്തുടർന്ന് സോഷ്യൽ മീഡിയയിൽ ട്വന്റി20 അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ട്രോഫി നേടിയതിനു ശേഷവും മൂവരും സമാനമായ രീതിയാണ് പിന്തുടർന്നത്. എന്നാൽ വിരമിക്കുന്നതിനു പകരം വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് മൂവരും പ്രഖ്യാപിച്ചത്.

ടീം ഇന്ത്യ മെച്ചപ്പെട്ട അവസ്ഥയിലാകുമ്പോൾ വിരമിക്കാനാണ് താൻ ആഗ്രഹിക്കുന്നുവെന്ന് കോഹ്‌ലി വ്യക്തമാക്കിയിരുന്നു. ഈ ഫോർമാറ്റിൽ നിന്ന് ഞാൻ വിരമിക്കാൻ പോകുന്നില്ല, എന്റെ മുന്നോട്ടുള്ള യാത്രയെ സംബന്ധിച്ച് കിംവദന്തികൾ പരത്താതിരിക്കുക, എന്നാണ് രോഹിത് തന്റെ വിരമിക്കൽ വാർത്ത തള്ളിക്കൊണ്ട് പറഞ്ഞത്. 

ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരായ വിജയ റൺസ് നേടിയത് ജഡേജയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ് 

Kerala
  •  16 hours ago
No Image

വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ

uae
  •  17 hours ago
No Image

ആശയറ്റ ഒരു മാസം; സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ, 17ന് സെക്രട്ടേറിയറ്റ് ഉപരോധം, 13ന് ആറ്റുകാൽ പൊങ്കാലയിടും

Kerala
  •  17 hours ago
No Image

ഫ്രീസോണുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഒമ്പത് കരാറുകളില്‍ ഒപ്പുവച്ച് ദുബൈ ആര്‍ടിഎ

uae
  •  17 hours ago
No Image

ചുവപ്പണിഞ്ഞൊരുങ്ങും പൊന്നമ്പിളി; ഈ മാസം 14ാം രാവിന് അഴകേറും 

Science
  •  17 hours ago
No Image

'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്'; ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 368 പേർ അറസ്റ്റിൽ, 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

Kerala
  •  a day ago
No Image

കറൻ്റ് അഫയേഴ്സ്-10-03-2025

PSC/UPSC
  •  a day ago
No Image

ആശ്വാസമേകാൻ മഴയെത്തും; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

Kerala
  •  a day ago
No Image

യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്‌കി ജിദ്ദയിൽ

Saudi-arabia
  •  a day ago
No Image

നാല് വർഷത്തിനിടെ കേരളത്തിൽ 1081 ചെറുകിട വ്യവസായങ്ങൾ പൂട്ടി; രാജ്യസഭയിൽ കേന്ദ്രത്തിന്റെ മറുപടി

Kerala
  •  a day ago