HOME
DETAILS

​​ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

  
March 11 2025 | 07:03 AM

Gulf Cup Boosts Tourism Kuwait to Launch Transit Visas

കുവൈത്ത് സിറ്റി: "ഖലീജി സെയിൻ 26" ചാമ്പ്യൻഷിപ്പിന്റെ അഭൂതപൂർവമായ വിജയത്തിവും കുവൈത്തിലെ ടൂറിസത്തിൽ അത് ചെലുത്തിയ സ്വാധീനവും കണക്കിലെടുത്ത് ട്രാൻസിറ്റ് വിസ അനുവദിക്കാനൊരുങ്ങി കുവൈത്ത്. കുറഞ്ഞ ദിവസത്തേക്ക് രാജ്യത്തേക്ക് വരാൻ ആ​ഗ്രഹിക്കുന്നവർക്കാണ് ട്രാൻസിറ്റ് വിസ നൽകാൻ ആലോചിക്കുന്നത്. 
 
കുവൈത്തിലെ ദേശീയ വിമാനക്കമ്പനികൾ വഴി മാത്രമേ ഈ വിസകൾ ഏകോപിപ്പിക്കുകയുള്ളൂവെന്നും സന്ദർശകർ കുവൈത്തിൽ എത്തുന്നതിനുമുമ്പ് വിസയ്ക്ക് അപേക്ഷിക്കുകയും നേടുകയും ചെയ്യണമെന്ന് അധികൃതർ വിശദീകരിച്ചു. ഈ വിസകൾ പുതുക്കാൻ കഴിയില്ല. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ആഗോള ട്രാൻസിറ്റ് വിമാനങ്ങളുടെ ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 2 തുറന്നതിനുശേഷം, രണ്ട് ഭൂഖണ്ഡങ്ങൾക്കിടയിൽ കടന്നുപോകുന്ന ധാരാളം യാത്രക്കാർ കുവൈത്ത് സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്.

യൂറോപ്പിൽ നിന്നും മറ്റു ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ കുവൈത്തിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും ഇവരിൽ കുവൈത്ത് വിസയില്ലാത്തവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല. പുതിയ ട്രാൻസിറ്റ് വിസയിലൂടെ, ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Gulf Cup Boosts Tourism; Kuwait to Launch Transit Visas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ

Kerala
  •  4 hours ago
No Image

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം?;  യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

International
  •  4 hours ago
No Image

കവര് കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ്  എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം 

Kerala
  •  4 hours ago
No Image

ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു; അപകടം കളിക്കുന്നതിനിടെ

Kerala
  •  5 hours ago
No Image

പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു;  30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന

International
  •  6 hours ago
No Image

റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു

International
  •  12 hours ago
No Image

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ

Kerala
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-11-03-2025

PSC/UPSC
  •  13 hours ago
No Image

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

Kerala
  •  13 hours ago
No Image

മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

National
  •  13 hours ago