HOME
DETAILS

ആശയറ്റ ഒരു മാസം; സമരം കടുപ്പിക്കാൻ ആശാ വർക്കർമാർ, 17ന് സെക്രട്ടേറിയറ്റ് ഉപരോധം, 13ന് ആറ്റുകാൽ പൊങ്കാലയിടും

  
Web Desk
March 11 2025 | 03:03 AM

ASHA Workers Protest in Kerala Secretariat Blockade on March 17

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് നടയിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം ഒരു മാസമായിട്ടും സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ ആശാ പ്രവർത്തകർ. മാർച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും. വിവിധ സംഘടനകളുടെ പിന്തുണയോടെയാവും ഉപരോധം.

ന്യായമായ ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ച നടത്താൻ പോലും സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ തീരുമാനിച്ചതെന്ന് സമരസമിതി നേതാവ് എസ്. മിനി അറിയിച്ചു. സമരം ചെയ്യുന്ന സ്ത്രീകളെ കടുത്ത സമ്മർദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. നിയമം അനുസരിച്ച് സമാധാനപരമായി ഇത്രയും ദിവസം സമരം നടത്തിയിട്ടും സർക്കാർ തിരിഞ്ഞു നോക്കതിരിക്കുന്നതിനാലാണ് നിയമലംഘന സമരത്തിലേക്കു കടക്കുന്നതെന്നും മിനി പറഞ്ഞു.

അതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരവേദി സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സമരക്കാരെ അവഹേളിച്ച് പ്രസ്താവന നടത്തിയ സി.ഐ.ടിയു നേതാവ് കെ.എൻ. ഗോപിനാഥിനു 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ചുവെന്ന് സമരസമിതി നേതാവ് എം.എ. ബിന്ദു അറിയിച്ചു. സമരം നടത്തുന്ന ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ 13ന് ആറ്റുകാൽ പൊങ്കാലയിടും. സെക്രട്ടേറിയറ്റിനു മുന്നിൽ പൊങ്കാലയിടാൻ ആഗ്രഹമുള്ള പരമാവധി ആശാ പ്രവർത്തകരെ ക്ഷണിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സമരത്തിനു പിന്തുണയർപ്പിച്ച് ഒട്ടേറെ സംഘടനകൾ സമരവേദിയിലെത്തുന്നുണ്ട്. ആശാസമരം ഇന്നലെ 29 ദിവസം പിന്നിട്ടു. നിയമസഭയിലും പൊതുസമൂഹത്തിലും ആശാസമരം സജീവ ചർച്ചയായെങ്കിലും അനുഭാവപൂർണമായ നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാത്തതിൽ കടുത്ത അമർഷത്തിലാണ് ആശാ പ്രവർത്തകർ.

കഴിഞ്ഞ ദിവസം ലോക്സഭയിലും ആശാ വർക്കർമാരുടെ പ്രശ്‌നം ഉന്നയിച്ചിരുന്നു.  എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ഷാഫി പറമ്പിൽ എന്നിവരാണ്  ലോക്‌സഭയിൽ പ്രശ്നം ഉന്നയിച്ചത്.  അടിയന്തിരമായി ആശാവർക്കന്മാരുടെ ഹോണറേറിയവും ഇൻസൻറീവും വർദ്ധിപ്പിക്കണമെന്നും എല്ലാ മാസവും ഒന്നാം തീയതി തന്നെ ഹോണറേറിയവും ഇൻസൻറീവും നൽകുന്നുവെന്ന് ഉറപ്പ് വരുത്തുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. മിനിമം കൂലിക്കും ന്യായമായ സാമൂഹ്യ സുരക്ഷക്കും വേണ്ടി മാത്രമാണ് അവർ വാദിക്കുന്നതെന്ന വസ്തുത ജനപ്രതിനിധികൾക്ക് അവഗണിക്കാൻ പറ്റില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 14 മണിക്കൂർ ജോലി ചെയുന്നതിന് വെറും 232 രൂപ മാത്രമാണ് ഇന്ന് അവർക്ക് കിട്ടുന്നത്. അതുകൊണ്ടുതന്നെ, നമ്മുടെ പ്രാഥമിക ആരോഗ്യരംഗത്തെ നട്ടെല്ലായ ആശാതൊഴിലാളികളുടെ തൊഴിൽ അഭിമാനവും, അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ASHA health workers in Kerala intensify their protest at the Secretariat, demanding government intervention. The strike, ongoing for a month, will escalate with a blockade on March 17



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

National
  •  14 hours ago
No Image

അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  14 hours ago
No Image

'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്

Kerala
  •  14 hours ago
No Image

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

Kerala
  •  15 hours ago
No Image

യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ

Kerala
  •  16 hours ago
No Image

ഫാദേഴ്‌സ് എൻഡോവ്മെന്റ് ക്യാമ്പെയ്‌നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം

uae
  •  16 hours ago
No Image

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി

Kerala
  •  16 hours ago
No Image

വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിൽ പരിശോധന; 3 പേർ കഞ്ചാവുമായി പിടിയിൽ

Kerala
  •  16 hours ago
No Image

കുവൈത്തിലെ പള്ളികളിൽ വാണിജ്യ പരസ്യങ്ങൾക്ക് വിലക്ക്

Kuwait
  •  17 hours ago
No Image

എസിക്കൊപ്പം ഫാനും ഉപയോഗിച്ചോളൂ... കാര്യമുണ്ട്

Kerala
  •  17 hours ago