
റൊണാൾഡോയെക്കാൾ മികച്ചത് ആ രണ്ട് താരങ്ങളാണ് : ബ്രസീലിയൻ സൂപ്പർതാരം

ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇവരിൽ ഏറ്റവും മികച്ച താരമാരാണെന്ന് ഫുട്ബോൾ ലോകത്ത് എല്ലാ കാലത്തും സജീവമായി നിലനിൽക്കുന്ന ചർച്ചാ വിഷയമാണ്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയാണ് ബ്രസീലിയൻ താരം ഫാബീഞ്ഞോ. റൊണാൾഡോയെക്കാൾ മികച്ച താരങ്ങൾ മെസിയും റൊണാൾഡോ നസാരിയോയുമാണെന്നാണ് ഫാബീഞ്ഞോയുടെ അഭിപ്രായം. ടിഎൻടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ബ്രസീലിയൻ താരം ഇക്കാര്യം പറഞ്ഞത്.
'ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സമ്പൂർണനായ താരം താനാണെന്ന് ക്രിസ്റ്റ്യാനോ സത്യസന്ധമായി അവകാശപ്പെട്ടു. എന്നാൽ ചില താരങ്ങൾ അദ്ദേഹത്തേക്കാൾ മികച്ചതാണെന്ന് ഞാൻ കരുതുന്നു. ഞാൻ കണ്ടവരിൽ റൊണാൾഡോ നസാരിയോയും ലയണൽ മെസിയും റൊണാൾഡോയെക്കാൾ മുന്നിൽ നിൽക്കുന്ന താരങ്ങളാണ്,' ഫാബീഞ്ഞോ പറഞ്ഞു.
റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പിറവി പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിലൂടെയായിരുന്നു. സ്പോർട്ടിങ്ങിനായി 31 മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ നേടുകയും ആറ് അസിസ്റ്റുകളുമാണ് താരം നേടിയത്. സ്പോർട്ടിങ്ങിൽ നിന്നും 2003ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. 12 മില്യൺ പൗണ്ടിനായിരുന്നു റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ എത്തിയത്. ഈ കാലങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു യുവതാരത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ്റെ കീഴിൽ റൊണാൾഡോ ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.
ഓൾഡ് ട്രാഫോർഡിൽ ആറ് സീസണുകൾ പന്തുതട്ടിയ റൊണാൾഡോ 2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്നും 2018ൽ യുവന്റസിലേക്കും കൂടുമാറുകയായിരുന്നു. 2021ൽ റൊണാൾഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു.
പിന്നീട് 2023ൽ റൊണാൾഡോ സഊദി ക്ലബായ അൽ നസറിലേക്കും ചേക്കേറുകയായിരുന്നു. അൽ നസറിനൊപ്പം റൊണാൾഡോ പുതിയ കരാർ ഒപ്പുവെച്ചിട്ടുണ്ട്. അൽ നസറുമായുള്ള പുതിയ കരാർ പ്രകാരം ഒരു വർഷം കൂടിയാണ് റൊണാൾഡോക്കുള്ളത്. പുതിയ കരാറിന്റെ ഭാഗമായി റൊണാൾഡോക്ക് 200 മില്യൺ യൂറോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ നസറിന് വേണ്ടി ഇക്കാലയളവിലെല്ലാം തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. 100 മത്സരങ്ങളിൽ നിന്നും 89 ഗോളുകളും 19 അസിസ്റ്റുകളുമാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.
Fabinho talks about the best footballers in the world
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാഹനങ്ങൾ മോഷ്ടിച്ച് വില പിടിപ്പുള്ള സാധനങ്ങൾ കവർന്ന രണ്ടംഗ സംഘത്തെ പിടികൂടി കുവൈത്ത് പൊലിസ്
Kuwait
• 8 hours ago
എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിക്കാന്‍ ശ്രമം; മലയാളി പിടിയില്‍
Saudi-arabia
• 8 hours ago
പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യം; വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
Kerala
• 9 hours ago
ഉപഭോക്തൃ സേവനങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നത് വിലക്കി സഊദി സെന്‍ട്രല്‍ ബാങ്ക്
latest
• 9 hours ago
'അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ'; ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ
Kerala
• 9 hours ago
സഊദിയില്‍ എണ്ണ കണ്ടെത്തിയിട്ട് 87 വര്‍ഷം; മാറ്റങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും പാതയിലെ നെടുംതൂണായി എണ്ണ ഉല്പ്പാദനം
Saudi-arabia
• 10 hours ago
'മിസ്റ്റർ ചീഫ് മിനിസ്റ്റർ' ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ, നിയമസഭയിൽ ക്രമസമാധാന ചർച്ച കലഹത്തിൽ
Kerala
• 11 hours ago
ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ദേശീയപാത ഗര്‍ഡര്‍ തകര്‍ന്നുവീണു
Kerala
• 11 hours ago
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ഗൈ പിയേഴ്‌സ് ഓസ്‌കര്‍ വേദിയില്‍
International
• 11 hours ago
ഇനിയും മോചനമില്ല; അബ്ദുറഹീമിൻ്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി
Saudi-arabia
• 12 hours ago
'സര്ക്കാറിനെ ഇനിയും കാത്തുനില്ക്കാന് കഴിയില്ല' മുണ്ടക്കൈ ചൂരല്മല ദുരിതബാധിതര്ക്കായി 100 വീടുകള് നിര്മ്മിച്ചു നല്കാന് മുസ്ലിം ലീഗ്
Kerala
• 12 hours ago
കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ചുകൊന്നു, പിന്നാലെ പാലക്കാട്ടെ വീട്ടിലെത്തി ഭര്ത്താവ് ജീവനൊടുക്കി
Kerala
• 13 hours ago
Dubai Traffic: യാത്രാസമയം 70 ശതമാനം വരെ കുറയ്ക്കും, ഗതാഗത തടസ്സത്തിന് പകുതി ആശ്വാസമാകും; ദുബൈ ഹോള്ഡിംഗുമായി ആറു ബില്ല്യണ് ദിര്ഹത്തിന്റെ കരാറില് ഒപ്പുവച്ച് RTA
uae
• 13 hours ago
യു.പ്രതിഭ എം.എല്.എയുടെ മകനെതിരായ കഞ്ചാവ് കേസ്; രണ്ട് സാക്ഷികള് കൂറുമാറി
Kerala
• 13 hours ago
'നാളെ തോക്ക് കൊണ്ടുവന്ന് സഹപാഠികളെ വെടിവെക്കില്ലെന്ന് ഉറപ്പുണ്ടോ? പരീക്ഷയെഴുതിപ്പിച്ചത് നീതികേടെന്ന് ഷഹബാസിന്റെ പിതാവ്
Kerala
• 15 hours ago
ഹത്തയിലെ സൈനികരോടൊപ്പം നോമ്പു തുറന്ന് ഷൈഖ് ഹംദാന്; ചിത്രങ്ങള് വൈറല്
uae
• 15 hours ago
62....07 എളേറ്റിൽ എം ജെ ഹയർസെക്കന്ഡറി സ്കൂളിലെ പരീക്ഷാ ഹാളിൽ ഈ നമ്പർ ഒഴിഞ്ഞു കിടക്കും ....ഷഹബാസിന്റെ ഓർമകളുടെ മഴ നനഞ്ഞ് കൂട്ടുകാർ ഇന്ന് പരീക്ഷയെഴുതും
Kerala
• 15 hours ago
ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്ലോഡ് ചെയ്യുക ഡോക്ടര്
Kerala
• 17 hours ago
2024ല് യുഎഇയില് പത്തുപേരില് ആറുപേരും അപരിചിതരെ സഹായിക്കാന് മുന്നോട്ടുവന്നെന്ന് ഗാലപ്പിന്റെ കണക്കുകള്, ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കായി സഹായം നല്കിയത് 52% പേര്
uae
• 13 hours ago
ഇസ്റാഈല് അധിനിവേശം പറയുന്ന 'നോ അദര്ലാന്ഡ്' ന് ഓസ്‌കര്‍
International
• 14 hours ago
നവീന് ബാബുവിന്റെ മരണത്തില് സി.ബി.ഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി
Kerala
• 14 hours ago