HOME
DETAILS

യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്; രണ്ട് സാക്ഷികള്‍ കൂറുമാറി

  
March 03 2025 | 06:03 AM

two-witnesses-changed-statements-in u-prathibha-mla-son-ganja-case

ആലപ്പുഴ: യു. പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ രണ്ട് സാക്ഷികള്‍ മൊഴിമാറ്റി. കഞ്ചാവ് ഉപയോഗം കണ്ടില്ല എന്നാണ് സാക്ഷികള്‍ മൊഴി മാറ്റിയത്. തകഴി സ്വദേശികളായ അജിത്തും കുഞ്ഞുമോനുമാണ് കേസിലെ പ്രധാന സാക്ഷികള്‍. യു പ്രതിഭയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്‍പില്‍ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോര്‍ട്ട് എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.

യു. പ്രതിഭ എം.എല്‍.എയുടെ മകന്‍ കനിവ് പ്രതിയായ കഞ്ചാവ് കേസില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളില്‍ വീഴ്ച സംഭവിച്ചുവെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഭ എം.എല്‍.എ നല്‍കിയ പരാതിയിലാണ് അസി.എക്സൈസ് കമ്മീഷണര്‍ എസ് അശോക് കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ഡിസംബര്‍ 28 നാണ് എം.എല്‍.എയുടെ മകന്‍ കനവ് ഉള്‍പ്പെടെ 9 പേരെ തകഴിയില്‍ നിന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് മൂന്ന് ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. രണ്ടുപേരില്‍ നിന്നായാണ് കഞ്ചാവ് കണ്ടെടുത്തത്. മറ്റുള്ളവര്‍ക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനായിരുന്നു കേസെടുത്തിരുന്നത്. എന്നാല്‍ ഇവര്‍ കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്സാക്ഷികളില്ല. മെഡിക്കല്‍ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു.

ശ്വാസത്തില്‍ നിന്ന് കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നു എന്ന് മാത്രമാണ് പറയുന്നത്. 7 പേര്‍ക്കെതിരെ കേസെടുക്കാന്‍ ഇത് മതിയാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തീപ്പെട്ടിയോ കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന് പരിശോധിക്കേണ്ടിയിരുന്നു. ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

മകന്‍ കേസിലുള്‍പ്പെട്ടിരുന്നോ എന്നത് എം.എല്‍.എ എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യു.പ്രതിഭ എം.എല്‍.എ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പു പങ്കുവെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി സർക്കാരിന് കീഴിൽ തൊഴിലില്ലായ്മയും പണപ്പെരുപ്പവും മാത്രമാണ് വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്: രാഹുൽ ​ഗാന്ധി

Kerala
  •  3 hours ago
No Image

യുഎഇ ജയിലിലായിരുന്ന ഷെഹ്‌സാദിയുടെ വധശിക്ഷ നടപ്പാക്കി; മകളെ അന്വേഷിച്ച് കോടതിയിലെത്തിയ പിതാവ് കേട്ടത് മരണവാര്‍ത്ത

uae
  •  3 hours ago
No Image

വാർഡ് വിഭജന വിവാദം; ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ

Kerala
  •  3 hours ago
No Image

കഴിഞ്ഞ 10 വർഷത്തിനിടയിലുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് അവൻ: മഷെറാനോ

Football
  •  3 hours ago
No Image

നിയമലംഘനം നടത്തുന്ന വിദേശട്രക്കുകൾക്കുള്ള ശിക്ഷ കടുപ്പിച്ച് സഊദി; 5 മില്യൻ റിയാൽ വരെ പിഴ, ലൈസൻസ് റദ്ദാക്കൽ തുടങ്ങി കടുത്ത നടപടികൾ

Saudi-arabia
  •  4 hours ago
No Image

കേരളത്തിൽ ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  4 hours ago
No Image

വിമുക്തി കേന്ദ്രത്തിൽ അയച്ചതിന്റെ പ്രതികാരം; സഹോദരനെ വാളുകൊണ്ട് വെട്ടി ജ്യേഷ്ഠൻ

Kerala
  •  5 hours ago
No Image

പാസ്പോർട്ട് കാണാതായി; യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയത് രണ്ടു ദിവസം

Saudi-arabia
  •  5 hours ago
No Image

പെരുമണ്ണ ടൗണിലെ ജെന്‍റ്സ് റെഡിമെയ്ഡ് ഷോപ്പിൽ നിന്ന് എം.ഡി.എം.എ പിടികൂടി; ഉടമ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഒല ഇലക്ട്രിക് 1,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു; സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള നീക്കം

latest
  •  5 hours ago