HOME
DETAILS

ഉപഭോക്തൃ സേവനങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നത് വിലക്കി സഊദി സെന്‍ട്രല്‍ ബാങ്ക്

  
March 03 2025 | 11:03 AM

Saudi Central Bank bans use of WhatsApp for customer services

റിയാദ്: വിശ്വാസ്യതയും സുരക്ഷാ അപകടസാധ്യതകളും സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഉപഭോക്തൃ ആശയവിനിമയത്തിനും സേവനങ്ങള്‍ക്കുമായി വാട്ട്‌സ്ആപ്പ് പോലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പ്രാദേശിക ബാങ്കുകളെ വിലക്കി സഊദി സെന്‍ട്രല്‍ ബാങ്ക് (SAMA). സെന്‍ട്രല്‍ ബാങ്ക് തീരുമാനം ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.

സഊദിയില്‍ എണ്ണ കണ്ടെത്തിയിട്ട് 87 വര്‍ഷം; മാറ്റങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും പാതയിലെ നെടുംതൂണായി എണ്ണ ഉല്പ്പാദനം

വ്യക്തിഗത ഡാറ്റ സംരക്ഷണ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം, ഇന്‍ആപ്പ് ലൈവ് ചാറ്റ് അല്ലെങ്കില്‍ ചാറ്റ്‌ബോട്ട് സേവനങ്ങള്‍ പോലുള്ള സുരക്ഷിതമായ ബദലുകള്‍ സ്വീകരിക്കാന്‍ ബാങ്കുകളോട് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടു. സ്ഥാപനങ്ങള്‍ തങ്ങളുടെ ശാഖകള്‍, ഉപഭോക്തൃ സേവനം, മാര്‍ക്കറ്റിംഗ് വിഭാഗം എന്നിവയിലുടനീളം പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ പുതിയ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കണമെന്നും ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെയും മെസേജിംഗ് ആപ്പുകളിലൂടെയും സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുന്ന വ്യാജ ചാരിറ്റബിള്‍ സംഘടനകളുടെയും വ്യക്തിളുടെയും എണ്ണം വര്‍ധിച്ചുവരുന്നതായി സഊദി ബാങ്കുകളിലെ മീഡിയ ആന്‍ഡ് അവയര്‍നെസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ രേഖകളും സീലുകളും ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഇരകളെ കബളിപ്പിക്കുകയും സാമ്പത്തിക സഹായം പ്രോസസ്സ് ചെയ്യുന്നതിന് വ്യാജമായി ഫീസ് ആവശ്യപ്പെടുകയും ചെയ്യുന്നു. 

സഊദിയിലെ ഇത്രയും യൂനിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം; വിമാന ടിക്കറ്റും ഹോസ്റ്റല്‍ സൗകര്യവും ഫ്രീ, ഒപ്പം സാമ്പത്തിക സഹായവും | study in Saudi with scholarship

സംഭാവനകള്‍ സുഗമമാക്കുന്നതിന് ഒരു ഔദ്യോഗിക സ്ഥാപനവും ഫീസോ പണമടയ്ക്കാനോ ആവശ്യപ്പെടുന്നില്ല എന്ന് അറബ് നാഷണല്‍ ബാങ്കിലെ തട്ടിപ്പ് നിയന്ത്രണ മേധാവി റിമ അല്‍ ഖഹ്താനി പറഞ്ഞു. ബില്‍ പേയ്‌മെന്റുകള്‍ക്കായി സുരക്ഷിതമായ സദദ് (SADAD) സംവിധാനം ഉപയോഗിക്കാനും ഏതെങ്കിലും വഞ്ചനാപരമായ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഉപഭോക്താക്കളോട് റിമ നിര്‍ദ്ദേശിച്ചു.

ദേശീയ അവബോധ കാമ്പെയ്‌നുകളിലൂടെ സാമ്പത്തിക തട്ടിപ്പുകള്‍ ചെറുക്കുന്നതിനും സൈബര്‍ ഭീഷണികള്‍ക്കെതിരെ സുരക്ഷയും ജാഗ്രതയും ശക്തിപ്പെടുത്തുന്നതിനുമുള്ള സഊദി ബാങ്കുകളുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികള്‍.

Saudi Arabian Central Bank bans use of WhatsApp for customer services


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യം; വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  8 hours ago
No Image

'അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ'; ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ

Kerala
  •  9 hours ago
No Image

സഊദിയില്‍ എണ്ണ കണ്ടെത്തിയിട്ട് 87 വര്‍ഷം; മാറ്റങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും പാതയിലെ നെടുംതൂണായി എണ്ണ ഉല്പ്പാദനം

Saudi-arabia
  •  9 hours ago
No Image

'മിസ്റ്റർ ചീഫ് മിനിസ്റ്റർ' ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ, നിയമസഭയിൽ ക്രമസമാധാന ചർച്ച കലഹത്തിൽ

Kerala
  •  10 hours ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ദേശീയപാത ഗര്‍ഡര്‍ തകര്‍ന്നുവീണു

Kerala
  •  10 hours ago
No Image

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ഗൈ പിയേഴ്‌സ് ഓസ്‌കര്‍ വേദിയില്‍

International
  •  11 hours ago
No Image

ഇനിയും മോചനമില്ല; അബ്ദുറഹീമിൻ്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി

Saudi-arabia
  •  11 hours ago
No Image

Ramadan In UAE | യുഎഇയിലുടനീളം പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയം പരിഷ്‌കരിച്ചു, ഷാര്‍ജ, ദുബൈ, അബൂദബി എമിറേറ്റുകളിലെ സമ്പൂര്‍ണ പാര്‍ക്കിംഗ് ഗൈഡ്

uae
  •  11 hours ago
No Image

'സര്‍ക്കാറിനെ ഇനിയും കാത്തുനില്‍ക്കാന്‍ കഴിയില്ല' മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മുസ്‌ലിം ലീഗ്

Kerala
  •  11 hours ago
No Image

കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ചുകൊന്നു, പിന്നാലെ പാലക്കാട്ടെ വീട്ടിലെത്തി ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  12 hours ago