HOME
DETAILS

62....07  എളേറ്റിൽ എം ജെ ഹയർസെക്കന്‍ഡറി സ്കൂളിലെ പരീക്ഷാ ഹാളിൽ ഈ നമ്പർ ഒഴിഞ്ഞു കിടക്കും ....ഷഹബാസിന്റെ ഓർമകളുടെ മഴ നനഞ്ഞ് കൂട്ടുകാർ ഇന്ന് പരീക്ഷയെഴുതും

  
Web Desk
March 03 2025 | 04:03 AM

 Kerala Student Shahbazs Untimely Death Mourned by Teachers and Friends

ആയിരത്തോളം കുഞ്ഞുങ്ങൾ പരീക്ഷയെഴുതാനെത്തുന്ന കോഴിക്കോട് എളേറ്റിൽ എം ജെ ഹയർസെക്കന്‍ഡറി സ്കൂളിൽ പക്ഷേ കനപ്പെട്ട മൂകതയാണ്. പരസ്പരം കലപിലകൾ പറയാതെ ആരവങ്ങളില്ലാതെ അവർ പതിയെ ക്ലാസ് മുറികളിലേക്ക് കയറി. അവിടെ  49ാം നമ്പർ ക്ലാസ് റൂമിലെ ഒടുവിലത്തെ ബെഞ്ചിൽ ഒടുവിലത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. 62....07 നമ്പറുകാരൻ ഷഹബാസില്ല പരീക്ഷയെഴുതാൻ. 

ഇന്ന് അവരോടൊപ്പം പരീക്ഷയെഴുതേണ്ടതായിരുന്നു അവൻ. പഠനത്തിൽ മികവ് കാണിച്ചിരുന്നവനാണ് ഷഹബാസ്. തൊട്ടടുത്ത് കഴിഞ്ഞ മലയാളം മോഡൽ പരീക്ഷയിൽ മലയാള‍ത്തിൽ 40ൽ 35 മാർക്കുണ്ട് അവന്. ഈ ഉത്തരപേപ്പർ വാങ്ങാൻ ശനിയാഴ്ച സ്കൂളിലെത്താൻ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു എന്ന് ഓർത്തെടുക്കുന്നു അവന്റെ മലയാളം അധ്യാപിക. എന്നാൽ അന്ന് വന്നത് അവൻ ഈ ലോകത്തു നിന്നേ പോയി എന്ന വാർത്തയാണ്. സങ്കടം കടിച്ചു പിടിച്ച് അവർ പറയുന്നു. വെള്ളിയാഴ്ചയായിരുന്നു അവന്റെ ജീവനെടുത്ത അടിപിടി. 

പഠനത്തിൽ അവൻ മികവ് കാട്ടിയിരുന്നു. മിടുക്കനായിരുന്നു. നല്ല കുട്ടിയായിരുന്നു. അവ്‍റെ ഓർമകളിൽ അധ്യാപകർ വിതുമ്പുന്നു. ആകെ തകർന്ന മനസ്സുമായാണ് ഇന്ന് അവന്റെ കൂട്ടുകാർ പരീക്ഷയെഴുതാനെത്തിയിരിക്കുന്നത്. പലർക്കും പരീക്ഷക്ക് മുൻപ്  കൗൺസിലിങ് ഉൾപ്പെടെ നൽകിയിരുന്നു.  

Kerala Student Shahbaz's Death Mourned by Teachers and Friends



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്പോർട്ട് കാണാതായി; യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയത് രണ്ടു ദിവസം

Saudi-arabia
  •  5 hours ago
No Image

പെരുമണ്ണ ടൗണിലെ ജെന്‍റ്സ് റെഡിമെയ്ഡ് ഷോപ്പിൽ നിന്ന് എം.ഡി.എം.എ പിടികൂടി; ഉടമ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഒല ഇലക്ട്രിക് 1,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു; സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള നീക്കം

latest
  •  5 hours ago
No Image

പ്രവാസികൾക്ക് നേട്ടം; കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യമേഖലയിലേക്കും തിരിച്ചുമുള്ള തൊഴിൽ മാറ്റത്തിന് അനുമതി

Kuwait
  •  5 hours ago
No Image

പാസ്‍പോർട്ട് നിയമത്തിൽ പുതിയ മാറ്റങ്ങൾ; പുതിയ ചട്ടം ആർക്കൊക്കെ ബാധകമാവും, കൂടുതലറിയാം

latest
  •  6 hours ago
No Image

വെങ്കിടേഷ് അയ്യരല്ല, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  6 hours ago
No Image

ഷോപ്പിങ് മാളുകൾ കൂടുതൽ സമയം പ്രവർത്തിക്കും; വെടിക്കെട്ട്, വിവിധ പരിപാടികൾ എന്നിങ്ങനെ റമദാൻ കളറാക്കി ദുബൈ

uae
  •  6 hours ago
No Image

റൊണാൾഡോയെക്കാൾ മികച്ചത് ആ രണ്ട് താരങ്ങളാണ് : ബ്രസീലിയൻ സൂപ്പർതാരം

Football
  •  7 hours ago
No Image

വാഹനങ്ങൾ മോഷ്ടിച്ച് വില പിടിപ്പുള്ള സാധനങ്ങൾ കവർന്ന രണ്ടംഗ സംഘത്തെ പിടികൂടി കുവൈത്ത് പൊലിസ് 

Kuwait
  •  7 hours ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിക്കാന്‍ ശ്രമം; മലയാളി പിടിയില്‍

Saudi-arabia
  •  8 hours ago