HOME
DETAILS

പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യം; വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

  
Web Desk
March 03 2025 | 11:03 AM

wayanad rehabilitation-highcourt-intervention

കൊച്ചി:  വയനാട് പുനരധിവാസത്തിനുള്ള വായ്പ വിനിയോഗത്തിലെ സമയപരിധിയില്‍ വ്യക്തത വരുത്തണമെന്നു കേന്ദ്രത്തോടു ഹൈക്കോടതി. മാര്‍ച്ച് 31നകം ഫണ്ട് വിനിയോഗിക്കണം എന്ന കേന്ദ്ര നിര്‍ദേശത്തിലാണ് വ്യക്തത വേണമെന്ന് കോടതി വ്യക്തമാക്കിയത്.  പുനരധിവാസം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുക അസാധ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി.  രണ്ടാഴ്ചയ്ക്കകം വ്യക്തത വരുത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കേന്ദ്രം മൂന്നാഴ്ച്ചത്തെ സമയം തേടി. 

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്രം വ്യക്തമാക്കി. 

2026 ഫെബ്രുവരിയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. വിഷയം മാര്‍ച്ച് 17ന് കോടതി വീണ്ടും പരിഗണിക്കും.

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരില്‍ 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചിരുന്നു. ഇത് മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ വായ്പ അനുവദിച്ചത്.

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷന്‍, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മാണം, വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം എന്നിങ്ങനെ 16 പദ്ധതികള്‍ക്കായാണ് കേന്ദ്രം വായ്പ അനുവദിച്ചത്. ഈ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലിക്കാന്‍ ശ്രമം; മലയാളി പിടിയില്‍

Saudi-arabia
  •  8 hours ago
No Image

ഉപഭോക്തൃ സേവനങ്ങള്‍ക്കായി വാട്‌സാപ്പ് ഉപയോഗിക്കുന്നത് വിലക്കി സഊദി സെന്‍ട്രല്‍ ബാങ്ക്

latest
  •  8 hours ago
No Image

'അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ'; ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ

Kerala
  •  9 hours ago
No Image

സഊദിയില്‍ എണ്ണ കണ്ടെത്തിയിട്ട് 87 വര്‍ഷം; മാറ്റങ്ങളുടെയും പരിവര്‍ത്തനത്തിന്റെയും പാതയിലെ നെടുംതൂണായി എണ്ണ ഉല്പ്പാദനം

Saudi-arabia
  •  9 hours ago
No Image

'മിസ്റ്റർ ചീഫ് മിനിസ്റ്റർ' ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ, നിയമസഭയിൽ ക്രമസമാധാന ചർച്ച കലഹത്തിൽ

Kerala
  •  10 hours ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ദേശീയപാത ഗര്‍ഡര്‍ തകര്‍ന്നുവീണു

Kerala
  •  10 hours ago
No Image

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ഗൈ പിയേഴ്‌സ് ഓസ്‌കര്‍ വേദിയില്‍

International
  •  11 hours ago
No Image

ഇനിയും മോചനമില്ല; അബ്ദുറഹീമിൻ്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി

Saudi-arabia
  •  11 hours ago
No Image

Ramadan In UAE | യുഎഇയിലുടനീളം പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയം പരിഷ്‌കരിച്ചു, ഷാര്‍ജ, ദുബൈ, അബൂദബി എമിറേറ്റുകളിലെ സമ്പൂര്‍ണ പാര്‍ക്കിംഗ് ഗൈഡ്

uae
  •  11 hours ago
No Image

'സര്‍ക്കാറിനെ ഇനിയും കാത്തുനില്‍ക്കാന്‍ കഴിയില്ല' മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മുസ്‌ലിം ലീഗ്

Kerala
  •  12 hours ago