
രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

തൊടുപുഴ: സഹകരണ മേഖലയിലെ സാമ്പത്തികേതര തർക്കങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്. സഹകരണ നിയമ ഭേദഗതി 70 എ പ്രകാരം സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സഹകരണ ആർബിട്രേഷൻ കോടതി തിരുവനന്തപുരത്ത് നിലവിൽ വന്നു. ഹൈക്കോടതി നിർദേശപ്രകാരം സിവിൽ ജഡ്ജ് ആർ. ജിഷ മുകുന്ദനെ ആർബിട്രേഷൻ കോടതി പ്രിസൈഡിങ് ഓഫിസറായി നിയമിച്ച് സഹകരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കൊല്ലം ജില്ലാ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയായ ജിഷ മുകുന്ദന്റെ നിയമനം ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ്.
കോഴിക്കോടും തിരുവനന്തപുരത്തുമാണ് സഹകരണ ആർബിട്രേഷൻ കോടതികൾ നിലവിലുണ്ടായിരുന്നത്. ഏഴുവർഷത്തിൽ കുറയാത്ത പ്രാക്ടീസുള്ള അഭിഭാഷകരെയാണ് ഇവിടെ പ്രിസൈഡിങ് ഓഫിസർമാരായി സർക്കാർ നിയമിച്ചിരുന്നത്. തികച്ചും രാഷ്ട്രീയ നിയമനങ്ങളാണ് ഇവിടെ നടന്നിരുന്നത്. സഹകരണ നിയമ ഭേദഗതി പ്രകാരം ആർബിട്രേഷൻ കോടതികളിലെ പ്രിസൈഡിങ് ഓഫിസർമാരായി മുനിസിഫ് മജിസ്ട്രേറ്റിൽ കുറയാത്ത ഉദ്യോഗസ്ഥൻ വേണമെന്നാണ് ചട്ടം. സിറ്റിങ് ജഡ്ജിമാരെ ഇത്തരം ആവശ്യങ്ങൾക്ക് വിട്ടുനൽകുന്ന രീതി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു.
സർക്കാരിന്റെ നിരന്തര അഭ്യർഥനയെ തുടർന്നാണ് ഒടുവിൽ സിവിൽ ജഡ്ജിനെ വിട്ടുനൽകാൻ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഭരണാനുമതി നൽകിയത്. സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക തർക്കങ്ങൾ സഹകരണ രജിസ്ട്രാറുടെ പരിഗണനയിലാണ് വരുന്നത്. തെരഞ്ഞെടുപ്പ് തർക്കങ്ങൾ, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്നിങ്ങനെയുള്ള സാമ്പത്തികേതര തർക്കങ്ങളാണ് ആർബിട്രേഷൻ കോടതി പരിഗണിക്കുന്നത്.
സഹകരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് തർക്കങ്ങളാണ് പ്രധാനമായും കോടതിയുടെ പരിഗണനയിൽ വരുന്നത്. സർക്കാർ നിയമിക്കുന്ന അഭിഭാഷകർ പ്രിസൈഡിങ് ഓഫിസർമാരായ ആർബിട്രേഷൻ കോടതികളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രിസൈഡിങ് ഓഫിസർമാരുടെ പക്ഷപാത നടപടികൾ സംബന്ധിച്ചായിരുന്നു പ്രധാന പരാതി. സിവിൽ ജഡ്ജ് പ്രിസൈഡിങ് ഓഫിസറായി ആർബിട്രേഷൻ കോടതി നിലവിൽ വന്നതോടെ ഇനി സുതാര്യ നടപടികൾ പ്രതീക്ഷിക്കാം. ഹൈക്കോടതിയിൽ നിലവിലുള്ള സമാന കേസുകൾ കൂടി പുതിയ കോടതിയിലേക്ക് മാറ്റും. സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലുള്ള സംസ്ഥാനത്തെ ആദ്യ ആർബിട്രേഷൻ കോടതിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മിസ്റ്റർ ചീഫ് മിനിസ്റ്റർ' ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ, നിയമസഭയിൽ ക്രമസമാധാന ചർച്ച കലഹത്തിൽ
Kerala
• 5 hours ago
ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ദേശീയപാത ഗര്‍ഡര്‍ തകര്‍ന്നുവീണു
Kerala
• 5 hours ago
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് ഗൈ പിയേഴ്സ് ഓസ്കര് വേദിയില്‍
International
• 5 hours ago
ഇനിയും മോചനമില്ല; അബ്ദുറഹീമിൻ്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി
Saudi-arabia
• 5 hours ago
Ramadan In UAE | യുഎഇയിലുടനീളം പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സമയം പരിഷ്കരിച്ചു, ഷാര്‍ജ, ദുബൈ, അബൂദബി എമിറേറ്റുകളിലെ സമ്പൂര്‍ണ പാര്‍ക്കിംഗ് ഗൈഡ്
uae
• 6 hours ago
'സര്‍ക്കാറിനെ ഇനിയും കാത്തുനില്ക്കാന് കഴിയില്ല' മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി 100 വീടുകള്‍ നിര്‍മ്മിച്ചു നല്കാന് മുസ്ലിം ലീഗ്
Kerala
• 6 hours ago
കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ചുകൊന്നു, പിന്നാലെ പാലക്കാട്ടെ വീട്ടിലെത്തി ഭര്‍ത്താവ് ജീവനൊടുക്കി
Kerala
• 6 hours ago
Dubai Traffic: യാത്രാസമയം 70 ശതമാനം വരെ കുറയ്ക്കും, ഗതാഗത തടസ്സത്തിന് പകുതി ആശ്വാസമാകും; ദുബൈ ഹോള്‍ഡിംഗുമായി ആറു ബില്ല്യണ്‍ ദിര്‍ഹത്തിന്റെ കരാറില്‍ ഒപ്പുവച്ച് RTA
uae
• 7 hours ago
യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസ്; രണ്ട് സാക്ഷികള്‍ കൂറുമാറി
Kerala
• 7 hours ago
2024ല്‍ യുഎഇയില്‍ പത്തുപേരില്‍ ആറുപേരും അപരിചിതരെ സഹായിക്കാന്‍ മുന്നോട്ടുവന്നെന്ന് ഗാലപ്പിന്റെ കണക്കുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായം നല്‍കിയത് 52% പേര്
uae
• 7 hours ago
നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി ഹൈക്കോടതി തള്ളി
Kerala
• 8 hours ago
'ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നു,പഴയത് പോലെ ശസ്ത്രക്രിയ ചെയ്യാനാകുന്നില്ല': ഡോ. ജോര്‍ജ് പി. അബ്രഹാമിന്റെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.
Kerala
• 8 hours ago
'നാളെ തോക്ക് കൊണ്ടുവന്ന് സഹപാഠികളെ വെടിവെക്കില്ലെന്ന് ഉറപ്പുണ്ടോ? പരീക്ഷയെഴുതിപ്പിച്ചത് നീതികേടെന്ന് ഷഹബാസിന്റെ പിതാവ്
Kerala
• 9 hours ago
ഹത്തയിലെ സൈനികരോടൊപ്പം നോമ്പു തുറന്ന് ഷൈഖ് ഹംദാന്‍; ചിത്രങ്ങള്‍ വൈറല്‍
uae
• 9 hours ago
കത്തുന്ന ചൂടിനൊപ്പം പരീക്ഷാ ചൂടും; എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും, കൃത്യസമയം , ഹാൾടിക്കറ്റ്...മറക്കല്ലേ
Kerala
• 11 hours ago
ഭാര്യയെ വെട്ടി, തടയാന്‍ ചെന്ന സുഹൃത്തിനേയും; കൊടുംക്രൂരതക്ക് കാരണം സംശയം
Kerala
• 12 hours ago
പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 13 hours ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 19 hours ago
62....07 എളേറ്റിൽ എം ജെ ഹയർസെക്കന്‍ഡറി സ്കൂളിലെ പരീക്ഷാ ഹാളിൽ ഈ നമ്പർ ഒഴിഞ്ഞു കിടക്കും ....ഷഹബാസിന്റെ ഓർമകളുടെ മഴ നനഞ്ഞ് കൂട്ടുകാർ ഇന്ന് പരീക്ഷയെഴുതും
Kerala
• 9 hours ago
ഡ്രൈവിങ് ടെസ്റ്റ്: കാഴ ്ചയില്ലാതെ വളയം പിടിക്കേണ്ട; കണ്ണുപരിശോധനാ ഫലം ഇനി അപ്ലോഡ് ചെയ്യുക ഡോക്ടര്‍
Kerala
• 10 hours ago
മികച്ച സഹനടന്‍ കീറന്‍ കള്ക്കിന്, സഹനടി സോയി സല്‍ദാന; ഓസ്കര് പ്രഖ്യാനം തുടരുന്നു
International
• 11 hours ago