
കഴിഞ്ഞ 10 വർഷത്തിനിടയിലുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് അവൻ: മഷെറാനോ

ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിൽ ഹ്യൂസ്റ്റൺ ഡൈനാമോക്കെതിരെ തകർപ്പൻ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്റർ മയാമി വിജയിച്ചത്. ഉറുഗ്വയ്ൻ സൂപ്പർതാരം ലൂയി സുവാരസ് മിന്നും പ്രകടനമായിരുന്നു മത്സരത്തിൽ പുറത്തെടുത്തത്. മത്സരശേഷം താരത്തിന്റെ ഈ തകർപ്പൻ പ്രകടനങ്ങളെ പ്രശംസിച്ചു കൊണ്ട് ഇന്റർ മയാമി പരിശീലകൻ ഹാവിയർ മാഷെരാനോ സംസാരിക്കുകയും ചെയ്തു. ഫുട്ബോളിൽ കഴിഞ്ഞ 10 വർഷത്തിനിടെയിൽ കളിക്കുന്ന താരങ്ങളിലെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് സുവാരസ് എന്നാണ് ഇന്റർ മയാമി പരിശീലകൻ പറഞ്ഞത്.
'കഴിഞ്ഞ 10 വർഷത്തിനിടയിലുള്ള ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫോർവേഡുകളിൽ ഒരാളാണ് സുവാരസ്. അദ്ദേഹം മികച്ച ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ബാഴ്സലോണയിലും ലിവർപൂളിലും മാത്രമല്ല കളിച്ച എല്ലാ ടീമുകൾക്ക് വേണ്ടിയും വലിയ സ്വാധീനം ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇത്തരത്തിലുള്ള മികച്ച താരങ്ങളെ പരിശീലിപ്പിക്കുന്നത് ഒരു പരിശീലകൻ എന്ന നിലയിൽ എനിക്ക് വലിയ ഒരു പദവിയാണ് നൽകുന്നത്,' ഹാവിയർ മഷെരാനോ എംഎൽഎസ് സോക്കറിലൂടെ പറഞ്ഞു.
മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടിയാണ് സുവാരസ് തിളങ്ങിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സുവാരസ് തന്നെയാണ് സ്വന്തമാക്കിയത്. മത്സരത്തിൽ സുവാരസിന് പുറമേ മയാമിക്ക് വേണ്ടി ടെലാസ്ക സെഗോവിയ, ടാഡിയോ അല്ലെൻഡ, ഇയാൻ ഫ്രൈ എന്നിവരാണ് ഗോളുകൾ നേടിയത്.
ഇന്റർ മയാമിയുടെ മുന്നേറ്റ നിരയിൽ ഇതിഹാസ താരം ലയണൽ മെസിക്കൊപ്പം മികച്ച പ്രകടനങ്ങളാണ് സുവാരസ് നടത്തിക്കൊണ്ടിരിക്കുന്നത് ഇതിനോടകം തന്നെ 27 മത്സരങ്ങളിൽ നിന്നും ഇരുവരും ചേർന്ന് 14 ഗോളുകളാണ് അമേരിക്കൻ ക്ലബ്ബിനുവേണ്ടി അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിൽ ഇന്റർ മയാമിയെ സപ്പോർട്ടേഴ്സ് ഷീൽഡ് വിജയത്തിലേക്ക് നയിക്കാനും ഇരുവർക്കും സാധിച്ചു. നിലവിൽ എംഎൽഎസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്റർ മയാമി. രണ്ട് മത്സരങ്ങളിൽ നിന്നും ഓരോ വീതം ജയവും സമനിലയുമായി രണ്ട് പോയിന്റാണ് മയാമിക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാർഡ് വിഭജന വിവാദം; ലീഗും കോൺഗ്രസും സുപ്രീം കോടതിയിൽ
Kerala
• 8 hours ago
നിയമലംഘനം നടത്തുന്ന വിദേശട്രക്കുകൾക്കുള്ള ശിക്ഷ കടുപ്പിച്ച് സഊദി; 5 മില്യൻ റിയാൽ വരെ പിഴ, ലൈസൻസ് റദ്ദാക്കൽ തുടങ്ങി കടുത്ത നടപടികൾ
Saudi-arabia
• 8 hours ago
കേരളത്തിൽ ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Kerala
• 8 hours ago
വിമുക്തി കേന്ദ്രത്തിൽ അയച്ചതിന്റെ പ്രതികാരം; സഹോദരനെ വാളുകൊണ്ട് വെട്ടി ജ്യേഷ്ഠൻ
Kerala
• 9 hours ago
പാസ്പോർട്ട് കാണാതായി; യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങിയത് രണ്ടു ദിവസം
Saudi-arabia
• 9 hours ago
പെരുമണ്ണ ടൗണിലെ ജെന്റ്സ് റെഡിമെയ്ഡ് ഷോപ്പിൽ നിന്ന് എം.ഡി.എം.എ പിടികൂടി; ഉടമ അറസ്റ്റിൽ
Kerala
• 9 hours ago
ഒല ഇലക്ട്രിക് 1,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു; സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള നീക്കം
latest
• 10 hours ago
പ്രവാസികൾക്ക് നേട്ടം; കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യമേഖലയിലേക്കും തിരിച്ചുമുള്ള തൊഴിൽ മാറ്റത്തിന് അനുമതി
Kuwait
• 10 hours ago
പാസ്പോർട്ട് നിയമത്തിൽ പുതിയ മാറ്റങ്ങൾ; പുതിയ ചട്ടം ആർക്കൊക്കെ ബാധകമാവും, കൂടുതലറിയാം
latest
• 10 hours ago
വെങ്കിടേഷ് അയ്യരല്ല, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
Cricket
• 11 hours ago
റൊണാൾഡോയെക്കാൾ മികച്ചത് ആ രണ്ട് താരങ്ങളാണ് : ബ്രസീലിയൻ സൂപ്പർതാരം
Football
• 11 hours ago
വാഹനങ്ങൾ മോഷ്ടിച്ച് വില പിടിപ്പുള്ള സാധനങ്ങൾ കവർന്ന രണ്ടംഗ സംഘത്തെ പിടികൂടി കുവൈത്ത് പൊലിസ്
Kuwait
• 11 hours ago
എയര് ഇന്ത്യ വിമാനത്തില് പുകവലിക്കാന് ശ്രമം; മലയാളി പിടിയില്
Saudi-arabia
• 12 hours ago
പുനരധിവാസം മാര്ച്ച് 31നകം പൂര്ത്തിയാക്കുക അസാധ്യം; വ്യക്തത വരുത്തണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
Kerala
• 12 hours ago
ആലപ്പുഴയില് നിര്മാണത്തിലിരുന്ന ദേശീയപാത ഗര്ഡര് തകര്ന്നുവീണു
Kerala
• 14 hours ago
ഫലസ്തീന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് നടന് ഗൈ പിയേഴ്സ് ഓസ്കര് വേദിയില്
International
• 15 hours ago
ഇനിയും മോചനമില്ല; അബ്ദുറഹീമിൻ്റെ കേസ് റിയാദ് കോടതി വീണ്ടും നീട്ടി
Saudi-arabia
• 15 hours ago
Ramadan In UAE | യുഎഇയിലുടനീളം പണമടച്ചുള്ള പൊതു പാര്ക്കിംഗ് സമയം പരിഷ്കരിച്ചു, ഷാര്ജ, ദുബൈ, അബൂദബി എമിറേറ്റുകളിലെ സമ്പൂര്ണ പാര്ക്കിംഗ് ഗൈഡ്
uae
• 15 hours ago
ഉപഭോക്തൃ സേവനങ്ങള്ക്കായി വാട്സാപ്പ് ഉപയോഗിക്കുന്നത് വിലക്കി സഊദി സെന്ട്രല് ബാങ്ക്
latest
• 12 hours ago
'അഭിപ്രായം പറയാനുള്ള ആര്ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ'; ഫേസ്ബുക്ക് പോസ്റ്റുമായി പി.പി ദിവ്യ
Kerala
• 13 hours ago
സഊദിയില് എണ്ണ കണ്ടെത്തിയിട്ട് 87 വര്ഷം; മാറ്റങ്ങളുടെയും പരിവര്ത്തനത്തിന്റെയും പാതയിലെ നെടുംതൂണായി എണ്ണ ഉല്പ്പാദനം
Saudi-arabia
• 13 hours ago