![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം
![Uncover Ancient Relics Unique Archaeological Dig Experience](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1220-02-76qatar-archeology.jpg?w=200&q=75)
ദോഹ: ഖത്തറിൻ്റെ പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാനായി പൊതുജനങ്ങളെ ക്ഷണിച്ച് ഖത്തർ മ്യൂസിയം. രാജ്യത്തിൻ്റെ വടക്കൻ പ്രദേശത്തെ പുരാവസ്തു ഖനന പ്രദേശങ്ങളായ എയ്ൻ മുഹമ്മദ്, മിസെയ്ക എന്നിവിടങ്ങൾ സന്ദർശിക്കാനാണ് ഖത്തർ മ്യൂസിയത്തിന്റെ ക്ഷണം.
ഫെബ്രുവരി 15മുതൽ മാർച്ച് 15വരെ പൊതുജനങ്ങൾക്ക് പ്രദേശങ്ങൾ സന്ദർശിക്കാം. 'ലാൻഡ്സ്കേപ് ഓഫ് ഫെയ്‌ത്' എന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പുരാവസ്‌തു കേന്ദ്രങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചത്. വലിയ കെട്ടിടങ്ങൾ, ചെറിയ യൂണിറ്റുകൾ, ഭിത്തികൾ, വീടുകൾക്ക് പുറമെ ചെറുകിട വ്യവസായിക യൂണിറ്റുകൾക്ക് സദൃശ്യമായ കെട്ടിടങ്ങൾ, മൺപാത്രങ്ങൾ, ഗ്ലാസ് കഷണങ്ങൾ തുടങ്ങിയവയെല്ലാം ഖനനസ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പഴയകാല ദൈനംദിന ജീവിതത്തോട് ബന്ധപ്പെട്ടുള്ള ഇരുമ്പ് താക്കോൽ, ചെമ്പ് നിർമിത വടികൾ, തയ്യൽ സൂചികൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
പ്രദേശങ്ങളുടെ പ്രത്യേകതകൾ പറഞ്ഞു തരാനായി ഖത്തർ മ്യൂസിയത്തിന്റെ ടൂർ ഗൈഡുകളും സന്ദർശകർക്കൊപ്പമുണ്ടാകും. ഇത് സമീപകാലത്ത് ഈ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കളെക്കുറിച്ച് മനസിലാക്കാൻ സന്ദർശകരെ സഹായിക്കും. കൂടാതെ, പ്രദേശങ്ങളിൽ സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്താനും സന്ദർശകർക്ക് അവസരം ലഭിക്കും. ഇതിലൂടെ ഖത്തറിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം മനസിലാക്കാനുള്ള ഒരു അവസരമാണ് ലഭിക്കുന്നത്.
ലാൻഡ്‌സ്കേപ്പ് ഓഫ് ഫെയ്ത്‌ത് പദ്ധതി ലക്ഷ്യമിടുന്നത് ഇസ്‌ലാമിലെ ഒന്നു മുതൽ മൂന്നാം നൂറ്റാണ്ടു വരെയുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തുന്നതിനാണ്. ഇത് കിഴക്കൻ അറേബ്യയിലെ ഇസ്‌ലാം പരിവർത്തന കാലമാണ്. ഇതിനകം തന്നെ ഇക്കാലയളവിലുണ്ടായിരുന്ന ഏതാണ്ട് 30 സൈറ്റുകൾ ഖത്തർ മ്യൂസിയം അധികൃതർ കണ്ടെത്തി കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും രാജ്യത്തിൻ്റെ വടക്കൻ മേഖലയിലാണ്.
Embark on an extraordinary adventure and uncover ancient relics at historical sites, with a unique opportunity to participate in an archaeological dig and discover hidden treasures with your own hands.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1219-02-39visa-medical.jpg?w=200&q=75)
ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോഗ്യ മന്ത്രാലയം
oman
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1219-02-98whatsapp-image-2025-02-12-at-19.18.06.jpeg?w=200&q=75)
കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി
Kuwait
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1219-02-92new-project-2024-12-31t111942.442.jpg?w=200&q=75)
ആരോഗ്യസ്ഥിതിയില്‍ പുരോഗതി: ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും
Kerala
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1219-02-82whatsapp-image-2025-02-12-at-19.17.48.jpeg?w=200&q=75)
കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു
Kuwait
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1219-02-03ghjtghcj.png?w=200&q=75)
പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ
Kerala
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1219-02-29dsghflhkj.jpg?w=200&q=75)
ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും
uae
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1218-02-23wayanad-wild-is-a-rare.jpg?w=200&q=75)
വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക്
Kerala
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1218-02-78blue-visa.jpg?w=200&q=75)
പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു
uae
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1217-02-34supreme-court-4.jpg?w=200&q=75)
'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി
National
• 10 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-07-18105231INDIGO.png?w=200&q=75)
ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ
National
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1217-02-15-1739360033-suprbhatham.jpg?w=200&q=75)
ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്
latest
• 11 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1216-02-45hajj.jpeg?w=200&q=75)
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി
latest
• 11 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1216-02-73sajeer.jpg?w=200&q=75)
നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍
Kerala
• 11 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-11-18085916VD-satheesan.png?w=200&q=75)
വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്
Kerala
• 11 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1216-02-21-1739357346-suprbhatham.jpg?w=200&q=75)
പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം
oman
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1215-02-17hartal.jpg?w=200&q=75)
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ
Kerala
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1215-02-63uk-imigration.jpg?w=200&q=75)
ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന
International
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-57pala-issue.jpg?w=200&q=75)