![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്
![kerala-elephant-attacks-vd-satheesan-demands-action](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-11-18085916VD-satheesan.png?w=200&q=75)
തിരുവനന്തപുരം: കാടിനുള്ളിലാണ് വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഒരാഴ്ചയ്ക്കിടെ അഞ്ചു പേര് മരിച്ചിട്ടും ഒരു നടപടിയുമില്ല. യോഗങ്ങളല്ല, പരിഹാരമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തകളാണ് മലയോരത്തു നിന്നും വീണ്ടും വരുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ നാലു പേരെയാണ് ആന ചവിട്ടിക്കൊന്നത്. ഒരാഴ്ചയ്ക്കിടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരില്‍ നിന്ന് ഒന്നുമുണ്ടാകുന്നില്ല.
വനാതിര്‍ത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നത്. കാടിനുള്ളില്‍ വെള്ളമില്ലാത്തതു കൊണ്ടാണ് ആന ഇറങ്ങുന്നതെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ വെള്ളവും ഭക്ഷണവും കാട്ടിനുള്ളില്‍ നല്കാന് സംവിധാനം ഒരുക്കണം. ആന കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിലെ കാടുകളില്‍ വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള സംവിധാനം മറ്റു സംസ്ഥാനങ്ങളിലുണ്ട്. നേരത്തേ കേരളവും അങ്ങനെ ചെയ്തിട്ടുണ്ട്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.
കാടിനുള്ളിലാണ് വന്യജീവികളുടെ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റാണ്. പ്ലാന്റേഷനിലും വയലിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനാവകാശ നിയമപ്രകാരം കാട്ടിനുള്ളില്‍ ആദിവാസികള്‍ താമസിക്കുന്നുണ്ട്. അല്ലാതെ അതിക്രമിച്ച് കാട്ടിലേക്ക് കയറിയവരെയല്ല വന്യജീവികള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം ഉണ്ടായത് കാടിന് പുറത്താണ്. വനാതിര്‍ത്തിക്ക് 15 കിലോമീറ്റര്‍ ദൂരെ വരെ വന്യജീവി ശല്യമുണ്ട്. ആന ചവിട്ടിക്കൊന്നവരൊന്നും അതിക്രമിച്ച് കയറിയവരോ വേട്ടയാടലിന് പോയവരോ മാവോയിസ്റ്റുകളോ അല്ല. വനവിഭവം കൊണ്ട് ജീവിക്കാന്‍ നിയമപരമായി അവകാശമുള്ളവരെയാണ്. അവരെ മന്ത്രി എന്തിനാണ് പരിഹസിക്കുന്നത്.
യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല. അപകടം പിടിച്ച സ്ഥലങ്ങളിലെങ്കിലും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ നിയോഗിക്കേണ്ടേ? മൃഗങ്ങള്‍ക്ക് ഭക്ഷണ സൗകര്യവും വെള്ളവും ഒരുക്കിക്കൊടുക്കണ്ടേ? ഇനിയും ചൂടു കൂടും. അപ്പോള്‍ കൂടുതല്‍ ആന ഇറങ്ങി കൂടുതല്‍ പേര് മരിക്കുമെന്നാണോ മന്ത്രി പറയുന്നത്. ഒരാഴ്ചയ്ക്കിടെയാണ് അഞ്ചു പേരെയാണ് വിവിധ സ്ഥലങ്ങളില്‍ ചവിട്ടിക്കൊന്നിരിക്കുന്നത്. സര്‍വകക്ഷി യോഗം പോലും വിളിക്കാതെ സര്‍ക്കാര്‍ നിസംഗരായി ഇരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1216-02-21-1739357346-suprbhatham.jpg?w=200&q=75)
പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം
oman
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1215-02-17hartal.jpg?w=200&q=75)
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1215-02-63uk-imigration.jpg?w=200&q=75)
ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന
International
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-57pala-issue.jpg?w=200&q=75)
പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-19download.jpg?w=200&q=75)
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-84-1739351202-suprbhatham.jpg?w=200&q=75)
ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്
uae
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-31cd6aa9fb-9e4e-4413-9f51-93e9d6188551.jpg?w=200&q=75)
ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം
uae
• 11 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-09-11080810kappa.png?w=200&q=75)
സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ നാടുകടത്തി
Kerala
• 11 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1213-02-77macron-modi.jpg?w=200&q=75)
കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്ചെക്ക്'
National
• 11 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-10-04052814pinarayi_sabha.png?w=200&q=75)
കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്പോര്
Kerala
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-71pc-.jpg?w=200&q=75)
എന്‍.സി.പിയില്‍ പൊട്ടിത്തെറി; പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു
Kerala
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-94trump-adani.jpg?w=200&q=75)
അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്?
International
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-72up-hospital.jpg?w=200&q=75)
യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍
National
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-57-1739341651-suprbhatham.jpg?w=200&q=75)
യുഎഇ പൗരത്വമുണ്ടോ, എങ്കില്‍ ഷാര്‍ജയില്‍ മലിനജല ഫീസ് ഒടുക്കേണ്ടതില്ല
uae
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-64gold-sup3.jpg?w=200&q=75)
സ്വര്‍ണം വാങ്ങുന്നേല്‍ ഇന്ന് വാങ്ങാം..വില വീണ്ടും കുറഞ്ഞു
Business
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1210-02-55rumi-expibition.jpg?w=200&q=75)
'റൂമി, 750 വര്‍ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം', ശ്രദ്ധ നേടി റൂമിയെക്കുറിച്ചുള്ള ഷാര്‍ജയിലെ അത്യപൂര്‍വ പ്രദര്‍ശനം
uae
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1210-02-67raging-12.jpg?w=200&q=75)
നഗ്നരാക്കി ദേഹത്ത് കോമ്പസ് കൊണ്ട് വരച്ചു, മുറിവിൽ ലോഷൻ പുരട്ടി, ഡംബൽ കൊണ്ട് സ്വകാര്യ ഭാഗത്ത് മർദ്ദിച്ചു; കോട്ടയം ഗവ. നഴ്സിങ് കോളജ് റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ
Kerala
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1210-02-40ajman-police-honours-who-reperting-traffic-violations.jpg?w=200&q=75)
ഈ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന താമസക്കാര്‍ക്ക് ആദരം
uae
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-61ram-priest.jpg?w=200&q=75)
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു
National
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-26-1739339811-suprbhatham.jpg?w=200&q=75)
ഖത്തര്‍ കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു
qatar
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-85as.jpg?w=200&q=75)
അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു
Kerala
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-45bear.jpg?w=200&q=75)