![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന
![UK Plans Crackdown on Illegal Immigrants from India Amid Rising Numbers](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1215-02-63uk-imigration.jpg?w=200&q=75)
ലണ്ടൻ: കയ്യിൽ വിലങ്ങണിയിച്ചും കാലിൽ ചങ്ങലയുമായി സൈനിക വിമാനത്തിൽ നരകയാതനയ്ക്കു തുല്ല്യമായ നാടുകടത്തലിന് രാജ്യം സാക്ഷിയായതിന്റെ ഓർമ്മകൾ മായും മുൻപെ അമേരിക്കയ്ക്കു പിന്നാലെ ഇന്ത്യയ്ക്കാരെ നാടുകടത്താരൊരുങ്ങി ബ്രിട്ടനും. ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം ആളുകൾ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ.
ഇന്ത്യയിൽ നിന്ന് വർഷംതോറും നിയമപരമായും അല്ലാതെയും അനേകം വിദ്യാർത്ഥികളാണ് യു.കെയിലേക്ക് പഠനാവശ്യത്തിനും ജോലിക്കുമറ്റുമായി പോകുന്നത്. പഠനത്തിനുപുറമെ പാർട്ട്‌ടൈം ജോലി ചെയ്യുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിങ്ഡം ലേബർ ഗവൺമെന്റാണ് അനധികൃതമായി ബ്രിട്ടനിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
നടപടികളുടെ ഭാഗമായി ഇന്ത്യൻ റസ്റ്റോറന്റുകൾ, നെയ്ൽ ബാറുകൾ, കാർവാഷിങ് സെന്ററുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനുവരിയിൽ ഇത്തരത്തിൽ നിരവധി പരിശോധനകൾ നടന്നതായും നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും ബ്രിട്ടീഷ് സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥി വിസകളിലെത്തി യു.കെയിൽ അനധികൃതമായി ജോലിചെയ്യുന്നവരുണ്ട്. ഇവരെയുൾപ്പടെ കൂട്ടത്തോടെ തിരിച്ചയക്കാനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി വ്യാപക തിരച്ചിലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബ്രിട്ടീഷ് ഹോം സെക്രട്ടറി അവെറ്റ് കൂപ്പർ.
അനധികൃത കുടിയേറ്റക്കാരെ ബ്രീട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ പിന്തുണയ്ക്കുന്നുവെന്നാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തിരച്ചിലിനു തുടക്കമിട്ടത്.
പരിശോധനയിൽ മുൻ വർഷങ്ങളെക്കാൾ അധികം അനധികൃത കുടിയേറ്റങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
ജനുവരിയിൽ ഇന്ത്യൻ റസ്റ്റോറന്റുകളും നെയ്ൽ ബാറുകളും കാർ വാഷിങ് സെന്ററുകളും ഉൾപ്പടെ 828 സ്ഥലങ്ങളിൽ പരിശോധന നടന്നെന്നും ഇതിൽ 609 പേരെ അറസ്റ്റ് ചെയ്തതായും തിങ്കളാഴ്ച യു.കെ. സർക്കാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നതായാണ് റിപ്പോർട്ടു്. ഇത് 2024ലെ ജനുവരിയിലെ കണക്കുകളെ അപേക്ഷിച്ച് 73 ശതമാനം വർദ്ധനവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ റെസ്റ്റോറന്റുകൾ,ബാറുകൾ,നിരവധി സ്ഥാപനങ്ങൾ തുടങ്ങിയവയിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കൂപ്പർ അറിയിച്ചു. വടക്കൻ ഇംഗ്ലണ്ടിലെ ഹംബർസൈഡിലുള്ള ഒരു ഇന്ത്യൻ റസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തായി ആഭ്യന്തര ഓഫീസിനെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
യു.കെ. മുഴുവൻ വ്യാപകമായ മിന്നലാക്രണമെന്നാണ് ആഭ്യന്ത്ര സെക്രട്ടറി യെവെറ്റ് കൂപ്പർ ഈ നടപടിയെ കുറിച്ച് പറയുന്നത്. തനിക്ക് കീഴിലുള്ള ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ടീമുകൾ ജനുവരിയിൽ റെക്കോർഡ് പ്രകടനമാണ് കാഴ്ച വെച്ചതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
യു.കെയിൽ 2024 ജൂലൈ 5 മുതൽ 2025 ജനുവരി 31 വരെ നിയമവിരുദ്ധമായി ജോലിചെയ്യുന്നവരുടെ അറസ്റ്റിന്റെ കണക്കുകൾ മുൻവർഷത്തെ ഇതേ കാലത്തെ അപേക്ഷിച്ച് 38 ശതമാനം വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ ഭാഗമായി 1090 പെനാൽറ്റി നോട്ടീസുകൾ തൊഴിലുടമകൾക്ക് നൽകിയതായും റിപ്പോർട്ടുകളിലുണ്ട്.
രാജ്യത്തിന്റെ ഇമിഗ്രേഷൻ സംവിധാനം ലംഘിക്കാൻ സാധിക്കുമെന്ന് കരുതുന്നവരെ കർശനമായി നേരിടാൻ തന്റെ ടീം പ്രതിബന്ധരാണെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നതെന്ന് കംപ്ലയ്ന്റ്‌സ് ആൻഡ് ക്രൈം ഡയറക്ടർ എഡ്ഡി മോണ്ട്‌ഗോമറി ചൂണ്ടിക്കാട്ടി. നിയമത്തിൽ നിന്ന് ഒളിച്ചിരിക്കാൻ ആർക്കുമാവില്ലെന്നും നിയമവിരുദ്ധ കുടിയേറ്റത്തിലേർപ്പെട്ടവർ ശക്തമായ പ്രത്യാഘാതങ്ങൾ ഏൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
2024 ജൂലൈയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം യു.കെയിൽ നിന്ന് 16,400 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയതായാണ് റിപ്പോർട്ടുകൾ. ഇത് 2018 മുതൽ 2024 വരെയുള്ള കണക്കുകളേക്കാൾ അധികമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചാർട്ടേഡ് വിമാനങ്ങളിലാണ് ഈ കുടിയേറ്റക്കാരെയെല്ലാം നാടുകടത്തിയിരിക്കുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, മോഷണം, ബലാത്സംഗം, കൊലപാതകം തുടങ്ങിയവയിൽ ശിക്ഷിക്കപ്പെട്ട വ്യക്തികളും ഇത്തരത്തിൽ നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും സർക്കാർ അധികാരികളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ വിവരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1215-02-17hartal.jpg?w=200&q=75)
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-57pala-issue.jpg?w=200&q=75)
പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-19download.jpg?w=200&q=75)
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-84-1739351202-suprbhatham.jpg?w=200&q=75)
ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്
uae
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-31cd6aa9fb-9e4e-4413-9f51-93e9d6188551.jpg?w=200&q=75)
ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം
uae
• 11 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-09-11080810kappa.png?w=200&q=75)
സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ നാടുകടത്തി
Kerala
• 11 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1213-02-77macron-modi.jpg?w=200&q=75)
കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്‌ചെക്ക്'
National
• 11 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-10-04052814pinarayi_sabha.png?w=200&q=75)
കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്‌പോര്
Kerala
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-99gulf-of-america.jpg?w=200&q=75)
പേര് മാറ്റണമെന്ന് ട്രംപ് പറഞ്ഞു, അനുസരിച്ച് ഗൂഗ്ൾ; ഗൾഫ് ഓഫ് മെക്‌സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക'
International
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-71pc-.jpg?w=200&q=75)
എന്‍.സി.പിയില്‍ പൊട്ടിത്തെറി; പി.സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു
Kerala
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-72up-hospital.jpg?w=200&q=75)
യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍
National
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-57-1739341651-suprbhatham.jpg?w=200&q=75)
യുഎഇ പൗരത്വമുണ്ടോ, എങ്കില്‍ ഷാര്‍ജയില്‍ മലിനജല ഫീസ് ഒടുക്കേണ്ടതില്ല
uae
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-61ram-priest.jpg?w=200&q=75)
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു
National
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-26-1739339811-suprbhatham.jpg?w=200&q=75)
ഖത്തര്‍ കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു
qatar
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1210-02-67raging-12.jpg?w=200&q=75)
നഗ്നരാക്കി ദേഹത്ത് കോമ്പസ് കൊണ്ട് വരച്ചു, മുറിവിൽ ലോഷൻ പുരട്ടി, ഡംബൽ കൊണ്ട് സ്വകാര്യ ഭാഗത്ത് മർദ്ദിച്ചു; കോട്ടയം ഗവ. നഴ്സിങ് കോളജ് റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ
Kerala
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1210-02-40ajman-police-honours-who-reperting-traffic-violations.jpg?w=200&q=75)
ഈ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന താമസക്കാര്‍ക്ക് ആദരം
uae
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1209-02-87jolly-madhu-letter.jpg?w=200&q=75)
'എനിക്ക്ധൈര്യമില്ല, എനിക്ക് ഭയമാണ്' എഴുതി പൂർത്തിയാക്കാനാവാതെ മരണത്തിലേക്ക്...ജോളിയുടെ കത്ത് പുറത്ത്
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1208-02-84mvd.jpg?w=200&q=75)
ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്
Kerala
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-85as.jpg?w=200&q=75)
അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു
Kerala
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-45bear.jpg?w=200&q=75)
മലപ്പുറത്ത് ജനവാസമേഖലയിലിറങ്ങിയ കരടി കൂട്ടിലായി
Kerala
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-64gold-sup3.jpg?w=200&q=75)
സ്വര്‍ണം വാങ്ങുന്നേല്‍ ഇന്ന് വാങ്ങാം..വില വീണ്ടും കുറഞ്ഞു
Business
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1210-02-55rumi-expibition.jpg?w=200&q=75)