HOME
DETAILS

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി

  
Web Desk
February 12 2025 | 11:02 AM

Saudi announced conditions for Hajj pilgrims

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഈദി അറേബ്യ. ഹജ്ജ് ഉംറ മന്ത്രാലയമാണ് നിബന്ധനകള്‍ പ്രഖ്യാപിച്ചത്. ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ തീര്‍ത്ഥാടകരും നിബന്ധനകള്‍ പാലിച്ചിരിക്കണം.

മുമ്പ് ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്ക് രജിസ്‌ട്രേഷനില്‍ മുന്‍ഗണന നല്‍കും. ഏകീകൃത പാക്കേജ് വഴിയാണ് ര ജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഹജ്ജിന് ഒപ്പംവരുന്നവരുടെ വിവരങ്ങളും രജിസ്‌ട്രേഷന്‍ സമയത്ത് ചേര്‍ക്കണം. ഒപ്പം പരമാവധി 14 പേരെ വരെ അനുവദിക്കും. മുന്‍കൂട്ടി റിസര്‍വ് ചെയ്തുവെക്കാന്‍ അനുമതിയുണ്ട്. അപേക്ഷ നല്‍കുമ്പോള്‍ തെറ്റായ വിവരങ്ങള്‍ പൂരിപ്പിക്കരുത്.

ഈ മാസം ആദ്യം ആരംഭിച്ച രജിസ്‌ട്രേഷനില്‍, യോഗ്യരായ തീര്‍ത്ഥാടകരെ അനുഗമിക്കുന്നവര്‍ ഒഴികെ, മുമ്പ് ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്തവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

മറ്റാരു നിബന്ധന പ്രകാരം ദേശീയ കാര്‍ഡിന്റെയോ താമസാനുമതിയുടെയോ കാലാവധി ദുല്‍ഹിജ്ജയിലെ 10ാം തീയതി വരെ സാധുവായിരിക്കണമെന്ന് തീര്‍ത്ഥാടകര്‍ ഉറപ്പാക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് അപേക്ഷ തള്ളിക്കളയാന്‍ കാരണമായതിനാല്‍ രജിസ്‌ട്രേഷന്‍ കൃത്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.

തീര്‍ത്ഥാടകര്‍ പൂര്‍ണ്ണ ആരോഗ്യവാനായിരിക്കണമെന്നും, പകര്‍ച്ചവ്യാധിയോ വിട്ടുമാറാത്തതോ ആയ രോഗങ്ങളില്ലാത്തവരായിരിക്കണമെന്നും മന്ത്രാലയം പറഞ്ഞു. തീര്‍ത്ഥാടകര്‍ മെനിഞ്ചൈറ്റിസ്, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷനുകള്‍ പൂര്‍ത്തിയാക്കണം. 

യോഗ്യതയുള്ള അപേക്ഷകന്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്തുകയും എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുകയും വേണം. ഡാറ്റയിലെ ഏതെങ്കിലും പിശക് അല്ലെങ്കില്‍ ആവശ്യകതകളുടെ ലംഘനം റിസര്‍വേഷന്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം. ഹജ്ജ് പരിപാടി ആരംഭിച്ചതിന് ശേഷം അടച്ച പണമൊന്നും തിരികെ ലഭിക്കില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ആരോഗ്യ, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും പുണ്യസ്ഥലങ്ങള്‍ക്കിടയിലുള്ള യാത്രയ്ക്കായി നിശ്ചയിച്ചിട്ടുള്ള സമയക്രമങ്ങള്‍ പാലിക്കേണ്ടതിന്റെയും ഗതാഗതം, ഒത്തുചേരല്‍, താമസം എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുടെയും പ്രാധാന്യം മന്ത്രാലയം അടിവരയിട്ടു.

ഹജ്ജ് പെര്‍മിറ്റ് നുസുക് പോര്‍ട്ടല്‍ വഴി പ്രിന്റ് ചെയ്യുകയും ക്യുആര്‍ കോഡ് വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യണം. തീര്‍ത്ഥാടനം കഴിയുന്നതു വരെ ഇത് സൂക്ഷിക്കണം. ഇസ്ലാമിലെ അഞ്ച് നിര്‍ബന്ധിത കര്‍മ്മങ്ങളില്‍ ഒന്നാണ് ഹജ്ജ്. ശാരീരികമായും സാമ്പത്തികമായും ഹജ്ജ് ചെയ്യാന്‍ കഴിയുന്ന മുസ്ലിംങ്ങള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് നിര്‍വഹിക്കേണ്ടതുണ്ട്. വിദേശത്തു നിന്നുള്ള 1.6 ദശലക്ഷം പേര്‍ ഉള്‍പ്പെടെ ഏകദേശം 1.8 ദശലക്ഷം മുസ്ലിങ്ങളാണ് കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചത്.

Saudi announced conditions for Hajj pilgrims


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ

uae
  •  3 hours ago
No Image

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാ​ഗ് ചെയ്ത 5പേർ റിമാൻഡിൽ

Kerala
  •  3 hours ago
No Image

ഉത്സവത്തിനിടെ 21 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പിടിയിലായി

Kerala
  •  3 hours ago
No Image

വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  4 hours ago
No Image

പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം

qatar
  •  4 hours ago
No Image

ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോ​ഗ്യ മന്ത്രാലയം

oman
  •  5 hours ago
No Image

കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി

Kuwait
  •  5 hours ago
No Image

ആരോഗ്യസ്ഥിതിയില്‍ പുരോഗതി: ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും 

Kerala
  •  5 hours ago
No Image

കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു

Kuwait
  •  5 hours ago
No Image

പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ

Kerala
  •  5 hours ago