HOME
DETAILS

പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

  
February 12 2025 | 12:02 PM

UAE Launches Blue Visa Scheme for Environment Enthusiasts

ദുബൈയില്‍ നടക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടി 2025ല്‍ 10 വര്‍ഷത്തേക്കുള്ള യുഎഇ ബ്ലൂ വിസയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചു. ഇതോടെ റെസിഡന്‍സി പെര്‍മിറ്റ് വീസയുടെ ആദ്യ ഘട്ടം ആരംഭിച്ചു. കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍ഡിറ്റി സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട് സെക്യൂരിറ്റി തുടങ്ങിയ വകുപ്പുകളുടെ അറിയിപ്പ് പ്രകാരം ഈ ഘട്ടത്തില്‍ 20 പേര്‍ക്കായിരിക്കും വീസ ലഭിക്കുക.

രാജ്യം ബ്ലൂ വിസ രൂപകല്‍പന ചെയ്തിരിക്കുന്നത് പരിസ്തിഥി സംരക്ഷണത്തിനും സുസ്ഥിരതക്കും സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കായാണ്. അന്താരാഷ്ട്ര സംഘടനകളിലെയും കമ്പനികളിലെയും അംഗങ്ങള്‍, അസോസിയേഷനുകളിലെയും സര്‍ക്കാരിതര സംഘടനകളിലെയും അംഗങ്ങള്‍, ആഗോള പരിസ്ഥിതി അവാര്‍ഡുകള്‍ നേടിയവര്‍, പരിസ്ഥിതി മേഖലയിലെ വിശിഷ്ട പ്രവര്‍ത്തകര്‍, ഗവേഷകര്‍ എന്നിവര്‍ ഉള്‍പ്പെടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ പ്രധാന വക്താക്കള്‍ക്കാണ് ബ്ലൂ റെസിഡന്‍സി സമ്മാനിക്കുന്നത്. നേരത്തെ യുഎഇ ആരംഭിച്ചിരുന്ന ഗോള്‍ഡന്‍, ഗ്രീന്‍ വിസകളുടെ ഒരു വിപുലീകരിച്ച പതിപ്പാണ് ബ്ലൂ വിസ.

അപേക്ഷിക്കേണ്ടവിധം?

ബ്ലൂ റെസിഡന്‍സി വിസയ്ക്കുള്ള അപേക്ഷകള്‍ ഐസിപിയുടെ
ഓണ്‍ലൈന്‍ വിസ സര്‍വീസ് പ്ലാറ്റ്‌ഫോമായ https://smartservices.icp.gov.ae/വഴി
സമര്‍പ്പിക്കാം. 

1. നാമനിര്‍ദ്ദേശം ചെയ്യല്‍ (Apply For Nomination)
. ബ്ലൂ റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങള്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടുണ്ട്. അല്ലെങ്കില്‍ യുഎഇയിലെ അംഗീകരിക്കപ്പെടുന്ന ഒരു അതോറിറ്റി നിങ്ങളെ നാമനിര്‍ദ്ദേശം ചെയ്യണം.
. നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള ഫീസ് 350 ദിര്‍ഹമാണ്.

2. ശേഷം നിങ്ങളുടെ വിസ അപേക്ഷ സമര്‍പ്പിക്കുക.

. നിങ്ങളുടെ നോമിനേഷന്‍ അഭ്യര്‍ത്ഥന ഐസിപി അംഗീകരിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് വിസ അപേക്ഷയുമായി മുന്നോട്ട് പോകാം.

. നിങ്ങള്‍ ഒരു യുഎഇ നിവാസിയാണെങ്കില്‍, നിങ്ങളുടെ Visa Status അതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യണം.

. നിങ്ങളുടെ മുഴുവന്‍ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, വിഭാഗം, നോമിനേഷന്‍ നമ്പര്‍ എന്നിവ സമര്‍പ്പിക്കുക.

. നിങ്ങളുടെ ഫയല്‍ നമ്പര്‍ അല്ലെങ്കില്‍ ഏകീകൃത നമ്പര്‍ ഉള്‍പ്പെടെയുള്ള നിങ്ങളുടെ തിരിച്ചറിയല്‍ വിശദാംശങ്ങള്‍ നല്‍കുക.

ദേശീയത, തൊഴില്‍, ജനനത്തീയതി, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ (പാസ്‌പോര്‍ട്ട് നമ്പര്‍, ഇഷ്യൂ തീയതി, കാലാവധി അവസാനിക്കുന്ന തീയതി, ഇഷ്യൂ ചെയ്ത സ്ഥലം), മതം, വൈവാഹിക നില, താമസ വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കുക.

ആവശ്യമായ രേഖകള്‍ Upload ചെയ്ത് Visa Service Charge പേയ്‌മെന്റ് പൂര്‍ത്തിയാക്കുക.
ഐസിപിയുടെ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ വഴിയോ അംഗീകൃത ടൈപ്പിംഗ് സെന്ററുകള്‍ വഴിയോ ബ്ലൂ റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാനുള്ള ഓപ്ഷനും നിങ്ങള്‍ക്കുണ്ട്.

ബ്ലൂ വിസയുടെ ആദ്യ സ്വീകര്‍ത്താക്കളില്‍ പ്രശസ്ത പക്ഷി നിരീക്ഷകനും വന്യജീവി വിദഗ്ധനുമായ റെസാഖാനും ഉള്‍പ്പെടുന്നു. ഇന്നലെ ബ്ലൂ വിസ ലഭിച്ച 20 പേരില്‍ ഒരാളാണ് അദ്ദേഹം. യുഎഇക്ക് അകത്തും പുറത്തും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതക്കും അസാധാരണമായ സംഭാവന നല്‍കിയ വ്യക്തികള്‍ക്കായി രൂപകല്‍പന ചെയ്തിട്ടുള്ള 10 വര്‍ഷത്തെ താമസ വിസയാണ് ബ്ലൂ വിസ. കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍ഡിറ്റി സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട് സെക്യൂരിറ്റിയുമാണ് കഴിഞ്ഞ ദിവസം നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ ദുബൈ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക് ആന്‍ഡ് റിക്രിയേഷണല്‍ ഫെസിലിറ്റീസ് ഡിപാര്‍ട്ട്‌മെന്റില്‍ പ്രിന്‍സിപ്പല്‍ വൈല്‍ഡ് ലൈഫ് സ്‌പെഷ്യലിസ്റ്റായി ഡോ. റെസ ഖാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, 2017ല്‍ ദുബൈ മൃഗശാല അടച്ചുപൂട്ടുന്നതുവരെ അതിന്റെ ചുമതലയും വഹിച്ചിരുന്നു.

The UAE has introduced the Blue Visa scheme, allowing environment enthusiasts to visit and explore the country's eco-friendly initiatives, promoting sustainable tourism and environmental conservation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച്  സുപ്രീംകോടതി

National
  •  10 hours ago
No Image

ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡി​ഗോ

National
  •  11 hours ago
No Image

'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

National
  •  11 hours ago
No Image

ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്

latest
  •  11 hours ago
No Image

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി

latest
  •  11 hours ago
No Image

നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍

Kerala
  •  11 hours ago
No Image

വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്‍

Kerala
  •  12 hours ago
No Image

പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം

oman
  •  12 hours ago
No Image

വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

Kerala
  •  13 hours ago
No Image

ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന 

International
  •  13 hours ago