![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക്
![50 Lakh Allocated for Wayanad -disastermanagment-new](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1218-02-23wayanad-wild-is-a-rare.jpg?w=200&q=75)
കല്‍പ്പറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്കായി വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്ത നിവാരണ വകുപ്പ്. വന്യജീവി ആക്രമണങ്ങള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് അടിയന്തര സഹായം. വനാതിര്‍ത്തിയിലെ അടിക്കാട് വെട്ടാനും പണം ഉപയോഗിക്കാം. പണം കലക്ടര്‍ക്ക് കൈമാറും.
അതേസമയം വന്യജീവിയാക്രമണം രൂക്ഷമായിട്ടും സര്‍ക്കാര്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.
ദിവസേന എന്നോണം ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍ നടത്തുന്നതെന്നു യുഡിഎഫ് ജില്ലാ ചെയര്മാന് കെ.കെ. അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി.ടി.ഗോപാലക്കുറുപ്പും അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടമാകുന്നത്. ഇന്നലെ രാത്രി നടന്ന കാട്ടാന ആക്രമണത്തില്‍ അട്ടമല സ്വദേശി ബാലകൃഷ്ണന് അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു.
വനാതിര്‍ത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നതതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കാടിനുള്ളില്‍ വെള്ളമില്ലാത്തതു കൊണ്ടാണ് ആന ഇറങ്ങുന്നതെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ വെള്ളവും ഭക്ഷണവും കാട്ടിനുള്ളില്‍ നല്കാന് സംവിധാനം ഒരുക്കണം. ആന കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിലെ കാടുകളില്‍ വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള സംവിധാനം മറ്റു സംസ്ഥാനങ്ങളിലുണ്ട്. നേരത്തേ കേരളവും അങ്ങനെ ചെയ്തിട്ടുണ്ട്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞിരുന്നു.
യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല. അപകടം പിടിച്ച സ്ഥലങ്ങളിലെങ്കിലും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ നിയോഗിക്കേണ്ടേ? മൃഗങ്ങള്‍ക്ക് ഭക്ഷണ സൗകര്യവും വെള്ളവും ഒരുക്കിക്കൊടുക്കണ്ടേ? ഇനിയും ചൂടു കൂടും. അപ്പോള്‍ കൂടുതല്‍ ആന ഇറങ്ങി കൂടുതല്‍ പേര് മരിക്കുമെന്നാണോ മന്ത്രി പറയുന്നത്. ഒരാഴ്ചയ്ക്കിടെയാണ് അഞ്ചു പേരെയാണ് വിവിധ സ്ഥലങ്ങളില്‍ ചവിട്ടിക്കൊന്നിരിക്കുന്നത്. സര്‍വകക്ഷി യോഗം പോലും വിളിക്കാതെ സര്‍ക്കാര്‍ നിസംഗരായി ഇരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1218-02-78blue-visa.jpg?w=200&q=75)
പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു
uae
• 6 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1217-02-34supreme-court-4.jpg?w=200&q=75)
'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി
National
• 7 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-07-18105231INDIGO.png?w=200&q=75)
ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ
National
• 7 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-03-23030631crime.JPG.png?w=200&q=75)
'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
National
• 7 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1217-02-15-1739360033-suprbhatham.jpg?w=200&q=75)
ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്
latest
• 7 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1216-02-45hajj.jpeg?w=200&q=75)
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി
latest
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1216-02-73sajeer.jpg?w=200&q=75)
നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍
Kerala
• 8 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-11-18085916VD-satheesan.png?w=200&q=75)
വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്
Kerala
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1216-02-21-1739357346-suprbhatham.jpg?w=200&q=75)
പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം
oman
• 8 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1215-02-17hartal.jpg?w=200&q=75)
വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ
Kerala
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-57pala-issue.jpg?w=200&q=75)
പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി
Kerala
• 9 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-19download.jpg?w=200&q=75)
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-84-1739351202-suprbhatham.jpg?w=200&q=75)
ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്
uae
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1214-02-31cd6aa9fb-9e4e-4413-9f51-93e9d6188551.jpg?w=200&q=75)
ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം
uae
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-71pc-.jpg?w=200&q=75)
പി.സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു
Kerala
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-94trump-adani.jpg?w=200&q=75)
അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്?
International
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-72up-hospital.jpg?w=200&q=75)
യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍
National
• 12 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1211-02-57-1739341651-suprbhatham.jpg?w=200&q=75)
യുഎഇ പൗരത്വമുണ്ടോ, എങ്കില്‍ ഷാര്‍ജയില്‍ മലിനജല ഫീസ് ഒടുക്കേണ്ടതില്ല
uae
• 12 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-09-11080810kappa.png?w=200&q=75)
സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ നാടുകടത്തി
Kerala
• 10 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1213-02-77macron-modi.jpg?w=200&q=75)
കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്ചെക്ക്'
National
• 11 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-10-04052814pinarayi_sabha.png?w=200&q=75)
കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്പോര്
Kerala
• 11 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1212-02-99gulf-of-america.jpg?w=200&q=75)