HOME
DETAILS

ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്

  
February 12 2025 | 11:02 AM

Saudi Arabia ranks first in security index among G20 countries

റിയാദ്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി20 ഗ്രൂപ്പ് രാജ്യങ്ങളില്‍ സുരക്ഷാ സൂചികയില്‍ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. സഊദിയില്‍ തങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ രാത്രിയില്‍ ഒറ്റക്ക് നടക്കുമ്പോള്‍ ജനസംഖ്യയില്‍ 92.6 ശതമാനം പേര്‍ക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നതായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യ സൂചകങ്ങളുടെ ഡാറ്റാബേസ് വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും പ്രദേശങ്ങളിലും ജനങ്ങള്‍ അനുഭവിക്കുന്ന സുരക്ഷ കൈവരിക്കുന്നതില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുളുടെ പങ്ക് അതോറിറ്റി പ്രഖ്യാപിച്ച ഫലങ്ങള്‍ അടിവരയിടുന്നു.

സാമ്പത്തിക സുരക്ഷ, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സുരക്ഷ, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷ, രാഷ്ട്രീയ സുരക്ഷ, ബൗദ്ധിക സുരക്ഷ, സാങ്കേതിക സുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളില്‍ സുരക്ഷയും മാന്യമായ ജീവിതവും പ്രദാനം ചെയ്യാനും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി സേവനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സഊദിക്ക് ഈ നേട്ടം കൈവരിക്കാനായത്. 2020ലെ സുസ്ഥിര വികസന റിപ്പോര്‍ട്ടിലെ സുരക്ഷാ സൂചികയിയില്‍ ജി20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം നില മെച്ചപ്പെടുത്തിയ രാജ്യം സഊദി അറേബ്യയായിരുന്നു.

Saudi Arabia ranks first in security index among G20 countries


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

National
  •  7 hours ago
No Image

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി

latest
  •  8 hours ago
No Image

നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍

Kerala
  •  8 hours ago
No Image

വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്‍

Kerala
  •  8 hours ago
No Image

പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം

oman
  •  8 hours ago
No Image

വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

Kerala
  •  9 hours ago
No Image

ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന 

International
  •  9 hours ago
No Image

പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി

Kerala
  •  10 hours ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

Kerala
  •  10 hours ago
No Image

ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്

uae
  •  10 hours ago