ശമ്പള വിതരണത്തിലെ പ്രതിസന്ധികൾ; ചൊവ്വാഴ്ച കെഎസ്ആർടിസി പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി 12 മണി മുതൽ ചൊവ്വാഴ്ച രാത്രി 12 മണി വരെ കെഎസ്ആർടിസി പണിമുടക്ക് നടത്തും. ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ആണ് ഇക്കാര്യം അറിയിച്ചത്.
ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യാനും ഡിഎ കുടിശ്ശിക അനുവദിക്കാനും ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കാനും ശമ്പളപരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കാനുമാണ് പണിമുടക്ക് നടത്തുന്നത്.
ശമ്പള വിതരണത്തിൽ മാനേജ്‌മെന്റ് ഉറപ്പ് നൽകാത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ എട്ടര വർഷങ്ങൾക്കിടെ ഒരിക്കൽ പോലും ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകിയിട്ടില്ല. ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും ആണ് ഇക്കാര്യം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."