ഇന്ത്യയുടെ ലോകകപ്പ് ഹീറോ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; ആവേശത്തിൽ ക്രിക്കറ്റ് ലോകം
ഡൽഹി: ഇന്ത്യൻ ഇതിഹാസ ഓൾ റൗണ്ടർ യുവരാജ് സിങ് വീണ്ടും ക്രിക്കറ്റ് കളിക്കാൻ ഒരുങ്ങുന്നു. ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ആയിരിക്കും യുവരാജ് കളിക്കുക. ഫെബ്രുവരി 22 മുതൽ മാർച്ച് 16 വരെയാണ് ഇൻ്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് നടക്കുന്നത്. ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്‌സിനു വേണ്ടിയായിരിക്കും യുവരാജ് കളത്തിലറങ്ങുക.
യുവരാജിന് പുറമെ സച്ചിൻ ടെണ്ടുൽക്കറും ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടി കളിക്കും. ടൂർണമെന്റിൽ ഇന്ത്യക്കൊപ്പം കിരീടപോരാട്ടത്തിനായി അഞ്ചു ടീമുകളും മാറ്റുരക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. കുമാർ സംഗക്കാര, ബ്രയാൻ ലാറ, ഷെയ്ൻ വാട്‌സൺ, ജാക്വസ് കാലിസ്, ഇയോൻ മോർഗൻ എന്നിവരാണ് ടൂർണമെൻ്റിൽ ഓരോ ടീമുകളെയും നയിക്കുക.
നവി മുംബൈ, രാജ്‌കോട്ട്, റായ്പൂർ എന്നീ മൂന്ന് നഗരങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. ആദ്യ അഞ്ച് മത്സരങ്ങൾ നവി മുംബൈയിലും പിന്നീടുള്ള ആറ് മത്സരങ്ങൾ രാജ്‌കോട്ടിലും ആണ് നടക്കുന്നത്. സെമിഫൈനലും ഫൈനലും ഉൾപ്പെടെയുള്ള ഏഴ് മത്സരങ്ങൾ റായ്പൂരിലും നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമും മറ്റ് അഞ്ച് ടീമുകളുമായി ഓരോ മത്സരം വീതം കളിക്കും. പോയിന്റ് പട്ടികയിൽ മുന്നിലുള്ള ആദ്യ നാല് ടീമുകൾ സെമിയിലേക്ക് യോഗ്യത നേടും.
ഇൻ്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിലെ മത്സരങ്ങൾ ഡിസ്നി+ ഹോട്സ്റ്റാറിലൂടെ ക്രിക്കറ്റ് ആരാധകർക്ക് കാണാൻ സാധിക്കും. എല്ലാ മത്സരങ്ങളും രാത്രി 7:30നാണ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."