ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു
ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു
ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ആണ് മരണവാർത്ത പങ്കുവെച്ചത്.
“മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാക്കിയ അപ്പ വെറും 30 മിനിറ്റ് മുമ്പ് അന്തരിച്ചു!” എന്നാണ് ടീസ്റ്റ എക്‌സിൽ കുറിച്ചത്. 2002ലെ ഗുജറാത്ത് വംശഹത്യയിൽ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് ഇഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മറ്റ് 58 പേർക്കുമെതിരെ ക്രിമിനൽ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള നിയമപോരാട്ടത്തിലായിരുന്നു സാകിയ ജാഫ്രി.
വംശഹത്യാ കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ മറ്റു മനുഷ്യാവകാശ പ്രവർത്തകർക്കൊപ്പം സകിയ കോടതിയെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."