ദുബൈ; കത്തിമുനയില്‍ നിര്‍ത്തി കൊള്ളനടത്തിയ പ്രതിക്ക് ഒരു വര്‍ഷം തടവും മൂന്നു ലക്ഷം ദിര്‍ഹം പിഴയും വിധിച്ച് കോടതി
ദുബൈ: കത്തിമുനയില്‍ നിര്‍ത്തി ഇരയെ മാനസികമായി ഭയചകിതനാക്കിയ ശേഷം കൊള്ളനടത്തിയ പ്രതിക്ക് ഒരു വര്‍ഷം തടവും 323,740 ദിര്‍ഹം പിഴശിക്ഷയും വിധിച്ച് കോടതി.
ദുബൈയിലെ അല്‍ മുറാഖബാത്ത് ഏരിയയില്‍ വെച്ചാണ് പ്രതി കത്തിമുനയില്‍ വെച്ച് ഇരയെ കൊള്ളയടിച്ചത്. 296,300 ദിര്‍ഹം വിലമതിക്കുന്ന 100 മൊബൈല്‍ ഫോണുകളും 10,000 ദിര്‍ഹം വിലമതിക്കുന്ന 62 വാച്ചുകളും അടങ്ങിയ ഏഴ് പെട്ടികളാണ് പ്രതിയും സംഘവും തട്ടിയെടുത്തത്. 2024 ഏപ്രില്‍ 18 നാണ് കുറ്റകൃത്യം നടന്നതെന്ന് ദുബൈ ക്രിമിനല്‍ കോടതിയില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
28 കാരനായ പാകിസ്ഥാന്‍ പൗരനാണ് കോസിലെ പ്രധാന പ്രതി. പിടിക്കപ്പെട്ട പ്രതിയും ഒളിവില്‍ കഴിയുന്ന മറ്റ് കൂട്ടാളികളും ചേര്‍ന്ന് ഇരകളായ രണ്ടുപേരേയും ഒരു സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി കത്തി ചൂണ്ടി കൊള്ളയടിക്കുകയായിരുന്നു. മോഷണം പോയ സാധനങ്ങള്‍ ഇലക്ട്രോണിക്‌സ് ട്രേഡിംഗ് കമ്പനിയുടേതാണ്. കൂടാതെ ഉയര്‍ന്ന നിലവാരമുള്ള സാംസങ്, ഐഫോണ്‍ മൊബൈല്‍ ഫോണുകളും ആഡംബര വാച്ചുകളും ഇതില്‍ ഉള്‍പ്പെടും.
കമ്പനിയുടെ വസ്തുക്കള്‍ കൂടാതെ, ഇരകളായ രണ്ട് പേരുടെ സ്വകാര്യ വസ്തുക്കളും പ്രതികള്‍ കവര്‍ച്ച ചെയ്തിട്ടുണ്ട്. ഇരയായ ഇന്ത്യന്‍ പൗരനില്‍ നിന്ന് പച്ച നിറത്തിലുള്ള സാംസങ് അള്‍ട്രാ എസ് 22 മൊബൈല്‍ ഫോണ്‍, എമിറേറ്റ്‌സ് ഐഡി, ദുബൈ ഡ്രൈവിംഗ് ലൈസന്‍സ്, മൂന്ന് ബാങ്ക് കാര്‍ഡുകള്‍, ഒരു കാറിന്റെ താക്കോല്‍, 17,400 ദിര്‍ഹം എന്നിവയാണ് പ്രതികള്‍ മോഷ്ടിച്ചത്.
ഇരയായ ഒറ്റൊരു ഇന്ത്യന്‍ പൗരനില്‍ നിന്ന്, എമിറേറ്റ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, 40 ദിര്‍ഹം പണം, ഹോണര്‍ 98 ഫോണ്‍ എന്നിവയും നീല നൈക്ക് വാലറ്റ് മോഷ്ടിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പ്രതിയും കൂട്ടാളികളും ഇരകളെ ഭീഷണിപ്പെടുത്തുകയും സാധനങ്ങള്‍ ബലമായി കൈക്കലാക്കുകയും ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു.
ഇരകള്‍ ദുബൈ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒരു പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ സായുധ മോഷണക്കുറ്റം ചുമത്തിയെങ്കിലും കോടതിയില്‍ പ്രതി അത് നിഷേധിച്ചു. എന്നിരുന്നാലും, കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വര്‍ഷം തടവും 323,740 ദിര്‍ഹം പിഴയും വിധിച്ചു. ജയില്‍ ശിക്ഷ കഴിഞ്ഞ് ഇയാളെ നാടുകടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."