Union Budget 2025 | പൊതു ബജറ്റ് ഇന്ന്, വയനാടിന് എന്തുണ്ടാകും? ഉറ്റുനോക്കി കേരളം
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. രാവിലെ 11 മണിയോടെയാണ് ബജറ്റ് അവതരണം ആരംഭിക്കുക. നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റായിരിക്കും ഇത്. കഴിഞ്ഞ കാല ബജറ്റുകളില്‍ കേരളത്തിന് കടുത്ത അവഗണന നേരിട്ട പശ്ചാത്തലത്തില്‍ ഈ ബജറ്റില്‍ സംസ്ഥാനത്തിന്റെ എയിംസ് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. നികുതി ഘടന പരിഷ്‌ക്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടായേക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ആനുകൂല്യങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് ആരോഗ്യ നികുതി എന്നിവയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയ്ക്ക് ബജറ്റ് പരിഗണന നല്‍കിയേക്കും. അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ ചെലവ് ഘടനയെ ബാധിക്കുന്നതിനാല്‍, ഉയര്‍ന്ന നിലവാരമുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കുന്നതിന് സര്‍ക്കാര്‍ ഈ നിരക്കുകള്‍ കുറയ്ക്കുന്നത് പരിഗണിച്ചേക്കും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 24(ബി) പ്രകാരമുള്ള ഭവനവായ്പ പലിശയുടെ നികുതി കിഴിവ് പരിധി 2 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. വയോജന പരിചരണത്തിലും മാനസികാരോഗ്യ മേഖലയിലും കൂടുതല്‍ തുക മാറ്റിവച്ചേക്കും.
ഭവന നിര്‍മ്മാണം, ശുചിത്വം, ജലവിതരണം, വൈദ്യുതീകരണം തുടങ്ങിയ അവശ്യ സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ബജറ്റ്.
ഓട്ടോമൊബൈല്‍, പ്രതിരോധം, റെയില്‍വേ, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ബജറ്റ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രകൃതിവാതക മേഖലയ്ക്ക് പ്രധാന പ്രഖ്യാപനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, രാജ്യത്തിന്റെ ഊര്‍ജ്ജ മിശ്രിതവുമായി ബന്ധപ്പെട്ട ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഒരു മുന്‍ഗണനയായി തുടരാനിടയുണ്ട്. പ്രതിരോധ മേഖയില്‍ മൂലധന വിഹിതത്തിന് പുറമേ, പ്രതിരോധ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ആഭ്യന്തര പ്രതിരോധ സംഭരണം ത്വരിതപ്പെടുത്തുന്നതിനും പ്രതിരോധ മേഖല ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. റോഡ് വികസനത്തില്‍ 50 ശതമാനത്തിലധികം ബജറ്റ് വിഹിത വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.
പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സഹായകരമാവുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്ന് ബജറ്റ് സമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്‍കി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, രാഷ്ട്രം ഒരു വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യം കൈവരിക്കും. ബജറ്റ് സമ്മേളനം പുതിയ ആത്മവിശ്വാസവും ഊര്‍ജ്ജവും പകരും. ബജറ്റ് സമ്മേളനം രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുമെന്നും മോദി പറഞ്ഞു.
Nirmala Sitharaman will present union budget today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."