ഗസ്സയെ ശുദ്ധീകരിക്കാന്‍ ഈജിപ്തും ജോര്‍ദാനും ഗസ്സയിലെ ജനങ്ങളെ ഏറ്റെടുക്കണം; തീവ്ര സയണിസ്റ്റ് പരാമര്‍ശവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഗസ്സയെ ശുദ്ധീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരദേശ മേഖലയില്‍ നിന്ന് കൂടുതല്‍ ഫലസ്തീനികളെ ഏറ്റെടുക്കാന്‍ ഈജിപ്തിനെയും ജോര്‍ദാനെയും സന്നദ്ധരാകണമെന്നും ട്രംപ് തുറന്നടിച്ചു.
ശനിയാഴ്ച എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവ് തനിക്ക് നേരത്തെ വിളിച്ചിരുന്നുവെന്നും ഞായറാഴ്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയുമായി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.
'ഈജിപ്ത് ഗസ്സയിലെ ജനങ്ങളെ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒരുപക്ഷേ ഒന്നരലക്ഷം ആളുകളെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. ഞങ്ങള്‍ അതെല്ലാം വൃത്തിയാക്കി, അതു കഴിഞ്ഞു' ട്രംപ് പറഞ്ഞു. ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കിയ ഒന്നരലക്ഷം ജനങ്ങളെ അപമാനിച്ച ട്രംപിനെതിരെ വിവിധ തുറകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.
ഫലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന് ജോര്‍ദാനെ താന്‍ അഭിനന്ദിക്കുന്നുവെന്നു പറഞ്ഞ ട്രംപ് നിങ്ങള്‍ കൂടുതല്‍ ആളുകളെ ഏറ്റെടുക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഗസ്സയിലെ ഇസ്‌റാഈല്‍ വംശഹത്യ മൂലം ഏകദേശം 2.3 ദശലക്ഷം ആളുകളാണ് പലതവണകളായി പലായനം ചെയ്തത്. ഗസ്സയിലെ നിവാസികളെ താല്‍കാലികമായോ ദീര്‍ഘകാലത്തേക്കോ മാറ്റുമെന്നും ട്രംപ് പറഞ്ഞു.
'ഞാന്‍ ചില അറബ് രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട്, ഫലസ്തീനികളെ മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവിടെ അവര്‍ക്ക് സമാധാനത്തോടെ ജീവിക്കാം.' ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ നിര്‍ദ്ദേശത്തെ ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (PIJ) ശക്തമായി അപലപിച്ചു. ഇത് 'യുദ്ധക്കുറ്റങ്ങളുടെ' പ്രോത്സാഹനമാണെന്ന് വിശേഷിപ്പിച്ച ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് അതിരൂക്ഷമായാണ് ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."