HOME
DETAILS

അമേരിക്ക കൈവിട്ട ഡബ്ല്യു.എച്ച്.ഒയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന

  
Web Desk
January 24 2025 | 05:01 AM

China Pledges Financial Support to WHO Following US Withdrawal Announcement

ബീജിങ്: ലോകാരോഗ്യ സംഘടനയ്ക്കുള്ള പിന്തുണ അമേരിക്ക പിന്‍വലിക്കുന്നതായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ ഡബ്ല്യു.എച്ച്.ഒയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന. പൊതുജനാരോഗ്യ പരിപാലനത്തില്‍ നിര്‍ണായക പങ്കുള്ള പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് പറഞ്ഞാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഡബ്ല്യു.എച്ച്.ഒക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്.

സംഘടനയെ ദുര്‍ബലപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും ട്രംപിന്റെ ഉത്തരവിനെ ചൂണ്ടിക്കാട്ടി ചൈനീസ് മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. യു.എസ് പ്രസിഡന്റായി അധികാരമേറ്റ് തൊട്ടു പിന്നാലെയാണ് ഡബ്ല്യു.എച്ച്.ഒയില്‍നിന്ന് യു.എസ് പിന്‍മാറ്റം പ്രഖ്യാപിച്ചത്.

പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയ ട്രംപിന്റെ നയത്തെയും ചൈന വിമര്‍ശിച്ചു. കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ഒരു രാജ്യത്തിനും ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനോ സ്വന്തമായി പ്രശ്‌നം പരിഹരിക്കാനോ കഴിയില്ലെന്നും ചൈന ചൂണ്ടിക്കാട്ടി.

ആദ്യതവണ പ്രസിഡന്റായിരുന്ന സമയത്ത് 2020ലും ഡബ്ല്യു.എച്ച്.ഒക്ക് നല്‍കുന്ന സഹായം നിര്‍ത്തലാക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നു. എന്നാല്‍ അന്നും ചൈന സാമ്പത്തികസഹായം പ്രഖ്യാപിക്കുകയായിരുന്നു. മൂന്ന് കോടി ഡോളര്‍ അധിക സഹായമാണ് അന്ന് ചൈന നല്‍കിയത്. ഡബ്ല്യു.എച്ച്.ഒയുടെ 2023ലെ ബജറ്റിന്റെ അഞ്ചിലൊന്ന് അമേരിക്കയില്‍ നിന്നാണ്. സംഭാവനയുടെ കാര്യത്തില്‍ ചൈന എട്ടാംസ്ഥാനത്താണ്.

 

In response to President Donald Trump's order to withdraw US support from the World Health Organization (WHO), China has announced its support for the organization. The Chinese Foreign Ministry emphasized the importance of strengthening global public health efforts and pledged financial assistance to WHO in its mission.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  a day ago
No Image

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ

International
  •  a day ago
No Image

ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച

International
  •  a day ago
No Image

നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ

International
  •  a day ago
No Image

2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി

Saudi-arabia
  •  a day ago
No Image

പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കി; പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

latest
  •  2 days ago
No Image

ടെസ്റ്റിൽ സെവാഗിനെ പോലെ കളിക്കാൻ അവന് കഴിയും: ഹർഭജൻ സിങ്

Cricket
  •  2 days ago
No Image

കൺടന്റ് ക്രിയറ്റർമാർക്കുള്ള യുഎഇ ഗോൾഡൻ വിസക്ക് എങ്ങനെ അപേക്ഷിക്കാം

latest
  •  2 days ago
No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതിക്കാരെ നിയന്ത്രിക്കാൻ കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

Kerala
  •  2 days ago
No Image

സഞ്ജുവിനെ പോലെ തന്നെയാണ് അവനും പുറത്തായത്: ചൂണ്ടിക്കാട്ടി ഇന്ത്യൻ ഇതിഹാസം

Cricket
  •  2 days ago