മഹാരാജാസ് കോളേജിലെ അഭിമന്യു കൊലക്കേസ്; വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് നടക്കും. കേസിന്റെ ഭാഗമായി പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്ന് നടക്കുക. കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസിന്റെ വാദം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നു. എന്നാൽ പുനസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റിവെക്കപ്പെടുകയായിരുന്നു. ജി മോഹൻരാജ് ആണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി എത്തുന്നത്.
2018 ജൂലൈ രണ്ടിനാണ് അഭിമന്യുവിനെ കോളേജിലെ ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. ആ വർഷം തന്നെ സെപ്റ്റംബറിൽ ആയിരുന്നു കേസിന്റെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. എന്നാൽ വിചാരണ തുടങ്ങാനിരിക്കെ കേസിന്റെ നിർണ്ണായകമായ രേഖകൾ കോടതിയിൽ നിന്നും നഷ്ടപ്പെടുകയായിരുന്നു. പിന്നീട് പ്രോസിക്യൂഷൻ ഈ രേഖകൾ പുനസൃഷ്ടിച്ചുകൊണ്ട് കോടതിയിൽ സമർപ്പിച്ചു.
കേസ് ഒരുപാട് കാലം നീണ്ടു പോകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ വിചാരണ പെട്ടെന്ന് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള അഭിമന്യുവിന്റെ അമ്മ പൂവതി നൽകിയ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."