ഫുട്ബോളിൽ റൊണാൾഡോയെക്കാൾ മികച്ച താരം അവനാണ്: ഡേവിഡ് വിയ്യ
ലണ്ടൻ: ഇതിഹാസതാരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നുള്ളത് ഫുട്ബോൾ ലോകത്ത് സജീവമായി നിലനിക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ ഗോട്ട് ഡിബേറ്റിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ സ്പാനിഷ് താരം ഡേവിഡ് വിയ്യ.
ഗോളിന് നൽകിയ അഭിമുഖത്തിൽ മെസിയാണോ റൊണാൾഡോയാണോ ഏറ്റവും മികച്ചത് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു സ്പാനിഷ് താരം. ഇതിൽ മെസ്സിയെയാണ് ഏറ്റവും മികച്ച താരമായി ഡേവിഡ് വിയ്യ തെരഞ്ഞെടുത്തത്. സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയ്ക്ക് വേണ്ടി മെസിക്കൊപ്പം വിയ്യ ഒരുമിച്ച് കളിച്ചിട്ടുണ്ട്. കറ്റാലൻമാർക്ക് വേണ്ടി ഇരുവരും 102 മത്സരങ്ങളിൽ ആണ് കളിച്ചിട്ടുള്ളത് ഇതിൽ 23 സംയുക്ത മോളുകളും പിറവിയെടുത്തു.
നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. 39 മത്സരങ്ങളിൽ നിന്നും 34 ഗോളുകളും 18 അസിസ്റ്റുകളും ആണ് മെസി നേടിയത്.
മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."