HOME
DETAILS

അദ്ദേഹത്തിന്റെ അടുത്ത് നിൽക്കുകയെന്നത് എന്റെ വലിയ സ്വപ്നമാണ്: അശ്വിൻ

  
February 02 2025 | 05:02 AM

r ashwin talks about sachin Tendulkar

മുംബൈ: ബിസിസിഐ തങ്ങളുടെ വാർഷിക അവാർഡ് ദാന ചടങ്ങിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിനെ ആദരിച്ചിരുന്നു. ചടങ്ങിൽ അശ്വിന് ഒരു പ്രത്യേക അവാർഡും ബിസിസിഐ നൽകി. ചടങ്ങിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനോടുള്ള തന്റെ ആരാധനയും സച്ചിൻ പ്രകടിപ്പിച്ചു. സച്ചിൻ ടെണ്ടുൽക്കറുടെ അടുത്ത് നിൽക്കുന്നതും ഒരുമിച്ച് കളിക്കുന്നതും തന്റെ സ്വപ്നമായിരുന്നുവെന്നാണ് അശ്വിൻ പറഞ്ഞത്.

'സച്ചിൻ ടെണ്ടുൽക്കറുടെ അടുത്ത് നിൽക്കുകയും ഗെയിം കളിക്കുകയും ആയിരുന്നു എൻ്റെ സ്വപ്നം. വളരെ സാധാരണക്കാരനായ ഒരു ഒരു ആളുടെ സംതൃപ്തിയും സ്വപ്‌ന സാക്ഷാത്കാരവുമായിരുന്നു ഇത്. എന്റെ ക്രിക്കറ്റ് യാത്ര വളരെ ഉയർന്നതാണ്, ഒരൊറ്റ പ്രകടനം നോക്കുകയെന്നത് പ്രയാസമാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും ഞാൻ എൻ്റെ കരിയറിൽ ഒരുപാട് മികച്ച ബന്ധങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്,' അശ്വിൻ പറഞ്ഞു.

2010ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച അശ്വിൻ ഏകദേശം മൂന്ന് വർഷത്തോളം സച്ചിനൊപ്പം ഇന്ത്യൻ ടീമിൽ കളിച്ചു. 2011 ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങളായിരുന്നു അശ്വിനും സച്ചിനും. 2011ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അശ്വിൻ പിന്നീടങ്ങോട്ട് റെഡ് ബോൾ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു. 2013ലാണ്  സച്ചിൻ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഈ പരമ്പരയിൽ ഇന്ത്യയുടെ സ്പിൻ നിരയിൽ മുന്നിൽ ഉണ്ടായിരുന്നതും അശ്വിൻ തന്നെയാണ്. 

അശ്വിൻ അടുത്തിടെയാണ് ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ- ഓസ്‌ട്രേലിയ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് അശ്വിൻ വിരമിക്കൽ തീരുമാനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. റെഡ് ബോൾ ക്രിക്കറ്റിൽ 106 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ച താരം 537 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുമാണ് അശ്വിൻ ഉള്ളത്, 619 വിക്കറ്റുകൾ വീഴ്ത്തിയ അനിൽ കുംബ്ലെയാണ് ഒന്നാം സ്ഥാനത്തുള്ളത്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 41  മത്സരങ്ങളിൽ നിന്നും 195 വിക്കറ്റുകളും അശ്വിൻ നേടിയിട്ടുണ്ട്. ഇന്ത്യക്കായി 116 ഏകദിനമത്സരങ്ങളിൽ പന്തെറിഞ്ഞ അശ്വിൻ 116 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 65 ടി20 മത്സരങ്ങളിൽ നിന്നായി 72 വിക്കറ്റും നേടി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരെയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  a day ago
No Image

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ 18കാരി ആത്മഹത്യ ചെയ്തു

Kerala
  •  a day ago
No Image

കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി; നേരിടാനൊരുങ്ങി സര്‍ക്കാര്‍

Kerala
  •  a day ago
No Image

GCC രാജ്യങ്ങളിലുള്ളവർക്ക് ഒന്നിലധികം Entry Visa ഓപ്ഷനുകളിലൂടെ ഇനി ഉംറ നിർവഹിക്കാം

Saudi-arabia
  •  a day ago
No Image

കറൻ്റ് അഫയേഴ്സ്-03-02-2025

latest
  •  2 days ago
No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  2 days ago
No Image

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ

International
  •  2 days ago
No Image

ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച

International
  •  2 days ago
No Image

നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ

International
  •  2 days ago
No Image

2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി

Saudi-arabia
  •  2 days ago