HOME
DETAILS

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വിലക്കണമെന്ന് ഇസ്ലാം പറഞ്ഞിട്ടില്ല, അവരെ സ്‌കൂളില്‍ പറഞ്ഞയക്കണം: താലിബാന്‍ ഉപനേതാവ്

  
Web Desk
January 20 2025 | 11:01 AM

Islam does not say women should be banned from education they should be sent to school Taliban deputy leader

കാബൂള്‍: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം വിലക്കാന്‍ ഒരു നിലക്കുള്ള ഒഴിവുകിഴിവുമില്ലെന്ന് താലിബാന്‍ ഉപനേതാവ്  ഷേര്‍ അബ്ബാസ് സ്താനിക്‌സായി. വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് ഷേര്‍ അബ്ബാസ്. തെക്കുകിഴക്കന്‍ ഖോസ്റ്റ് പ്രവിശ്യയിലെ ഒരു ചടങ്ങിനെ അഭിസംഭോധന ചെയ്യവേയായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കാന്‍ ഒരു കാരണവുമില്ലെന്നും മുന്‍കാലങ്ങളിലും ഇതിന് ന്യായീകരണമില്ലെന്നും അങ്ങനെയൊരു കാരണം ഉണ്ടാകരുതെന്നും അദ്ദേഹം ചടങ്ങിനിടെ സദസ്സിനോട് പറഞ്ഞു.

ആറാം ക്ലാസിന് ശേഷം സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നത് നേരത്തേ സര്‍ക്കാര്‍ വിലക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ സ്ത്രീകള്‍ക്കുള്ള മെഡിക്കല്‍ പരിശീലനവും കോഴ്‌സുകളും അധികൃതര്‍ നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

'സ്ത്രീ വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറക്കാന്‍ ഞങ്ങള്‍ നേതൃത്വത്തോട് വീണ്ടും ആവശ്യപ്പെടുകയാണ്.  '40 ദശലക്ഷം ജനസംഖ്യയില്‍ 20 ദശലക്ഷം ആളുകളോട് ഞങ്ങള്‍ അനീതി കാണിക്കുന്നു, അവരെ ഇല്ലാതാക്കുന്നു. അവരുടെ എല്ലാ അവകാശങ്ങളും ഹനിക്കുന്നു.' ഇത് ഇസ്ലാമിക നിയമത്തിലല്ല, മറിച്ച് നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പോ സ്വഭാവമോ ആണ്.' സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട വീഡിയയോയില്‍ സ്താനിക്‌സായി പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശ സൈനികരെ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിലേക്ക് നയിച്ച ചര്‍ച്ചകളിലെ താലിബാന്‍ സംഘത്തിന്റെ തലവനായിരുന്നു സ്താനിക്‌സായി.

സ്ത്രീകളും പെണ്‍കുട്ടികളും വിദ്യാഭ്യാസത്തിന് അര്‍ഹരാണെന്ന് അബ്ബാസ് പറയുന്നത് ഇതാദ്യമല്ല. പെണ്‍കുട്ടികള്‍ക്ക് യൂണിവേഴ്‌സിറ്റി നിരോധനം ഏര്‍പ്പെടുത്തിയപ്പോഴും അതിനു മുമ്പും അദ്ദേഹം സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ഒരു രാജ്യവും താലിബാനെ അഫ്ഗാനിസ്ഥാന്റെ നിയമാനുസൃത ഭരണാധികാരികളായി അംഗീകരിക്കുന്നില്ല, എങ്കിലും റഷ്യ പോലുള്ള ചില രാജ്യങ്ങള്‍ അവരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയുമായും അഫ്ഗാന്‍ അധികൃതര്‍ നയതന്ത്രബന്ധം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് ആശ്വസിക്കാം; യുഎഇയില്‍ ബ്ലൂ കോളർ ജോലി അവസരങ്ങളില്‍ വൻ വർധനവ്

uae
  •  5 days ago
No Image

രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ പ്രതിക്കായി അഭിഭാഷകർ ആരും ഹാജരായില്ല, പ്രതി 14 ദിവസത്തേക്ക് റിമാൻഡിൽ

Kerala
  •  5 days ago
No Image

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണം: പ്രതികൾക്ക് പഠനം തുടരാം; സർവകലാശാല ഉത്തരവ് ഇറക്കി

Kerala
  •  5 days ago
No Image

സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനയുമായി ബഹ്റൈനിലെ ഗ്രാൻഡ് മോസ്ക്ക്

bahrain
  •  5 days ago
No Image

ചോറ്റാനിക്കരയിൽ മരിച്ച പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി; ശരീരത്തിലാകെ മുറിവേറ്റ പാടുകൾ

Kerala
  •  5 days ago
No Image

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന നേട്ടം നിലനിര്‍ത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ വന്‍ വര്‍ധന

latest
  •  5 days ago
No Image

ചോറ്റാനിക്കരയിൽ മരിച്ച പെൺകുട്ടിയുടെ ദേഹമാസകലം മുറിവുകൾ; പോസ്റ്റ്‌മോർട്ടം നാളെ 

Kerala
  •  5 days ago
No Image

പൂനെയില്‍ സഹപാഠിയെ കൊലപ്പെടുത്താന്‍ 9 -ാം ക്ലാസുകാരന് 100 രൂപ നല്‍കി ഏഴാം ക്ലസുകാരന്‍

National
  •  5 days ago
No Image

പ്രവാസികൾക്ക് റബർ വ്യവസായത്തിലേക്ക് സ്വാഗതം; ഭൂമിയും മറ്റ് സൗകര്യങ്ങളും സർക്കാർ നൽകും

latest
  •  5 days ago
No Image

തിരുവാണിയൂരിലെ സ്കൂൾ വിദ്യാർഥിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

Kerala
  •  5 days ago