ഖത്തര്‍; സിംഹത്തിന്റെ ആക്രമണത്തില്‍ പതിനേഴുകാരന് പരുക്ക്
ദോഹ: ഖത്തറില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ പതിനേഴുകാരനായ സ്വദേശി പൗരന് ഗുരുതര പരുക്കേറ്റു. ഉംസലാലിലെ വളര്‍ത്തു കേന്ദ്രത്തില്‍ വെച്ചാണ് സിംഹത്തിന്റെ ആക്രമണമുണ്ടായത്. തലക്കും മുഖത്തും ആഴത്തില്‍ മുറിവേറ്റ ഇയാളെ ഉടന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദഗ്ധ ചികിത്സയ്ക്കു ശേഷം അപകട നില തരണം ചെയ്ത യുവാവ് ഇപ്പോള്‍ വിശ്രമത്തിലാണ്. ജനുവരി 12നാണ് വാര്‍ത്തക്കാധാരമായ സംഭവം ഉണ്ടായത്. 2022ലാണ് നാല് മാസം പ്രായമുള്ള സിംഹക്കുട്ടിയെ യുവാവ് വളര്‍ത്താനായി ദത്തെടുത്തത്. എന്നാല്‍ യുവാവിന് സിംഹക്കുട്ടിയില്‍ നിന്നും അലര്‍ജി ബാധിച്ചതോടെ സിംഹത്തെ വളര്‍ത്താനായി മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നു.
സിംഹത്തെ കാണാനായി യുവാവ് ഇടയ്ക്കിടെ വളര്‍ത്തു കേന്ദ്രം സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. ഇത്തവണ സന്ദര്‍ശനത്തിയപ്പോള്‍ കൂടിന് വെളിയിലായിരുന്നു സിംഹം. അതേസമയം വളര്‍ത്താന്‍ നല്‍കിയ സിംഹമല്ല യുവാവിനെ ആക്രമിച്ചതെന്നും വളര്‍ത്തു കേന്ദ്രത്തിലുണ്ടായിരുന്ന 7 വയസ്സ് പ്രായമുള്ള മറ്റൊരു സിംഹമാണ് യുവാവിനെ ആക്രമിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.
Qatar; 17-year-old injured in lion attack
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."