സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനയുമായി ബഹ്റൈനിലെ ഗ്രാൻഡ് മോസ്ക്ക്
മനാമ: കഴിഞ്ഞ വർഷം ബഹ്റൈനിലെ ചരിത്ര സ്‌മാരകമായ അഹമ്മദ് അൽ ഫത്തേ ഇസ്‌ലാമിക് സെൻ്റർ (ഗ്രാൻഡ് മോസ്‌ക്) സന്ദർശിച്ചത് 78,325 പേർ. അഹ്‌മദ് അൽ ഫത്തേ ഇസ്ലാമിക് സെന്റർ ചെയർമാൻ നവാഫ് റാഷിദ് അൽ റാഷിദാണ് സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ച കാര്യം വ്യക്തമാക്കിയത്.
ഇസ്‌ലാമിക സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്രത്തിന്റെ പങ്കും ബഹ്റൈനിലെ സാംസ്‌കാരികവും മതപരവുമായ പ്രധാന ആകർഷണം എന്ന നിലയിൽ സെന്ററിന്റെ പ്രാധാന്യവും അദ്ദേഹം ഉയർത്തിക്കാട്ടി. അഹമ്മദ് അൽ ഫത്തെ ഇസ്‌ലാമിക് സെൻ്റർ പരമ്പരാഗത ഇസ്‌ലാമിക, ആധുനിക വാസ്‌തുവിദ്യകളുടെ സമന്വയത്തിന് പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർഗ്ലാസ് താഴികക്കുടവും സവിശേഷമായ ലൈറ്റിങ്ങും ഉള്ള ഗ്രാൻഡ് മോസ്‌ക് വൈവിധ്യമാർന്ന സംസ്‌കാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമുള്ള നിരവധി സന്ദർശകരെ ആകർഷിക്കുന്നു.
അഹമ്മദ് അൽ-ഫത്തേഹ് മസ്‌ജിദ് സ്‌ഥിതി ചെയ്യുന്നത് ജുഫൈറിലാണ്. ബഹ്റൈൻ ഇസ്‌ലാമിക കേന്ദ്രത്തിൻ്റെ ഭാഗമാണ് ഗ്രാൻഡ് മോസ്ക്ക്. മസ്‌ജിദ്, ഖുറാൻ പഠന വിഭാഗം, ഇസ്‌ലാമിക് ലൈബ്രറി എന്നിവ ഗ്രാൻഡ് മോസ്ക്കിൽ ഉൾപ്പെടുന്നു. 1984ലാണ് അഹമ്മദ് അൽ-ഫത്തേഹ് സെൻ്ററിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1988ൽ ബഹ്റൈനിലെ അന്തരിച്ച അമീർ ഷെയ്ഖ് ഈസ ബിൻ സൽമാൻ അൽ-ഖലീഫയാണ് ഗ്രാൻഡ് മോസ്ക്ക് തുറന്നത്. 6,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ ആരാധനാലയത്തിൽ ഒരേ സമയം 7000 വരെ വിശ്വാസികളെ ഉൾക്കൊള്ളാൻ സാധിക്കും. ദിവസേനയുള്ള പ്രാർഥനകളും വെള്ളിയാഴ്‌ച പ്രാർഥനകളും ഇവിടെ നടക്കുന്നു. കൂടാതെ, ബഹ്റൈനിലെത്തുന്ന നിരവധി വിദേശികളും ഈ മോസ്ക് അവരുടെ സന്ദർശനത്തിന്റെ ഭാഗമാക്കാറുണ്ട്.
The Grand Mosque in Bahrain has witnessed a substantial surge in visitor numbers, reflecting the country's growing popularity as a tourist destination.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."