പ്രഥമ ഖോ ഖോ ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ പെൺ പുലികൾ
ഡൽഹി: 2025 പ്രഥമ ഖോ ഖോ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നേപ്പാളിനെ കീഴടക്കിയാണ് ഇന്ത്യൻ വനിതാ കിരീടം സ്വന്തമാക്കിയത്. കലാശപ്പോരിൽ 78-40 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ചാമ്പ്യൻമാരായത്.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് സർവ്വാധിപത്യത്തോടെയാണ് ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയെ 175-18 എന്ന സ്കോറിന് തകർത്താണ് ഇന്ത്യ ടൂർണ്ണമെന്റിലേക്ക് വരവറിയിച്ചത്.
ഇറാനെതിരായ അടുത്ത മത്സരത്തിൽ 100-16 എന്ന സ്കോറിനും പിന്നീട് മലേഷ്യയ്‌ക്കെതിരെ 100-20 എന്ന സ്കോറിനുമാണ് ഇന്ത്യ വിജയിച്ചു കയറിയത്. ക്വാർട്ടറിൽ ബംഗ്ലാദേശിനെയും സെമി ഫൈനലിൽ സൗത്ത് ആഫ്രിക്കയെയും വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."