മണ്ണാര്‍ക്കാട് നബീസ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം
പാലക്കാട്: മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. പേരമകന്‍ ബഷീറും ഭാര്യ ഫസീലയുമാണ് കേസിലെ കുറ്റക്കാര്‍. രണ്ടാംപ്രതി ഫസീല ഏഴുവര്‍ഷം അധിക തടവ് അനുഭവിക്കണം. പേരമകന്‍ ബഷീറും ഭാര്യ ഫസീലയും ചേര്‍ന്നായിരുന്നു തോട്ടര സ്വദേശിനിയായ നബീസയെ കൊല ചെയ്തത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയായിരുന്നു ആദ്യ കൊലപാതകശ്രമം. എന്നാല്‍ ഇതു കഴിച്ച നബീസയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല എന്നു തിരിച്ചറിഞ്ഞ പ്രതികള്‍ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളായ ബഷീറും ഫസീലയും തയ്യാറാക്കിയ ആത്മഹത്യാ കുറിപ്പ് നബീസയുടെ സഞ്ചിയില്‍നിന്ന് കിട്ടിയതാണ് കേസില്‍ നിര്‍ണായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."