കാഞ്ഞങ്ങാട് സി എച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ 2025-2027 കമ്മിറ്റി നിലവിൽ വന്നു
കുവൈത്ത് സിറ്റി: കാഞ്ഞങ്ങാട് സി എച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ ജനറൽ ബോഡിയും 2025-2027 വർഷത്തെ കമ്മിറ്റി കമ്മിറ്റി നിലവിൽ വന്നു. ചെയർമാൻ ഖാലിദ് കൂളിയങ്കാലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി, അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും അപ്സര ചാരിറ്റബൾ ട്രസ്റ്റ് ചെയർമാനുമായ മഹമൂദ് അപ്സര ഉദ്‌ഘാടനം ചെയ്തു.
കൺവീനർ മുഹമ്മദ് അലി ബദരിയ പ്രവർത്തന റിപ്പോർട്ടും, വൈസ് ചെയർമാൻ പി എ നാസർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2025-2027 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളായി ഖാലിദ് കൂളിയങ്കാൽ( ചെയർമാൻ), ഫൈസൽ സി എച്ച് (വർക്കിങ് ചെയർമാൻ), ഫൈസൽ പാറപ്പള്ളി( ജനറൽ കൺവീനർ), പി എ നാസർ (ട്രഷറർ), യൂസഫ് കൊതിക്കാൽ, ഹാരിസ് മുട്ടുന്തല, മജീദ് സി എച്ച്, ഇക്ബാൽ കുശാൽ നഗർ, മുഹമ്മദ് മാണിക്കോത്ത് (വൈസ് ചെയർമാൻമാർ) മുഹമ്മദ് അലി ബദരിയ, അഷ്‌റഫ് കുചാണം, മഹ്‌റൂഫ് കൂളിയങ്കാൽ, ഷംസു ബദരിയ, കരീം ചിത്താരി( കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
റീടേണിങ് ഓഫീസറായി കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം തിരഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മിറ്റിക്ക് കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ നേതാക്കളായ ഖാലിദ് പള്ളിക്കര, കുതുബുദ്ധീൻ, സുഹൈൽ ബല്ല സാധു സംരക്ഷണ സംഘം പ്രസിഡന്റ് ഹസ്സൻ ബല്ല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹസ്സൻ ബല്ലയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് ഫൈസൽ പാറപ്പള്ളി സ്വാഗതവും അഷ്‌റഫ് കുചാണം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."