എത്തിഹാദ് റെയിൽ: 2025 ൽ നിർമ്മാണം ആരംഭിക്കുമെന്ന് റിപ്പോർട്ട്
യുഎഇയുടെ ദേശീയ റെയിൽ കമ്പനിയായ എത്തിഹാദ് റെയിൽ വികസനത്തിൻ്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായുള്ള അബൂദബി-ദുബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയുടെ സിവിൽ വർക്കുകളും സ്റ്റേഷൻ പാക്കേജുകളും രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ടെൻഡറുകൾ നൽകിക്കഴിഞ്ഞു. മേയിൽ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
അബൂദബിക്കും ദുബൈക്കുമിടയിലുള്ള യാത്രാ സമയം കുറക്കുകയാണ് ഈ റെയിൽവേ ലിങ്ക് ലക്ഷ്യമിടുന്നത്. അൽ ജദ്ദാഫിലെയും യാസ് ദ്വീപിലെയും നിർദ്ദിഷ്ട സ്റ്റേഷനുകൾക്കിടയിലുള്ള യാത്രയ്ക്ക് 30 മിനിറ്റ് സമയം മാത്രമേ എടുക്കൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയുണ്ടാകും ശൃംഖലയിൽ ഓടുന്ന ട്രെയിനുകൾക്ക്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാകും ഈ ശൃംഖലയിൽ ട്രെയിനുകൾ പ്രവർത്തിക്കുക.
150 കിലോമീറ്റർ മെഗാ പദ്ധതിക്ക് അൽ-സാഹിയ, സാദിയാത്ത് ദ്വീപ്, അബൂദബി എയർപോർട്ട് എന്നിവിടങ്ങളിലായി മൂന്ന് സ്റ്റേഷനുകൾ കൂടി ഉണ്ടാകും. നാല് ഘട്ടങ്ങളിലായാണ് പദ്ധതിയുടെ നിർമ്മാണം നടക്കുക. 2030-ഓടെ അബൂദബി-ദുബൈ പാത പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. മറ്റ് എമിറേറ്റുകളിലേക്കുള്ള ലിങ്കുകൾ പിന്നീട് ചേർക്കുന്നതായിരിക്കും.
കഴിഞ്ഞ വർഷമാണ് യുഎഇയെ ഒമാനുമായി ബന്ധിപ്പിക്കുന്ന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എത്തിഹാദ് റെയിലിൻ്റെയും ഒമാൻ റെയിലിൻ്റെയും സംയുക്ത സംരംഭമായ ഹഫീത് റെയിൽ ആണ് ഇത് വികസിപ്പിക്കുന്നത്.
Etihad Rail's construction is reportedly set to begin in 2025, marking a significant milestone in the UAE's rail network development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."