കാന്‍സര്‍ ബാധിച്ച് കിടപ്പിലായ ഉമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി
താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ മകന്‍ ഉമ്മയെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കര്‍ കായിക്കല്‍ സുബൈദയാണ് കൊല്ലപ്പെട്ടത്. മകന്‍ ആഷിഖ് (25) ഒളിവില്‍. ഇന്ന് ഉച്ചതിരിഞ്ഞാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്.
സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി ചേയിയോടുള്ള വീട്ടില്‍വെച്ചാണ് സംഭവം. വീടിനകത്ത് നിന്നാണ് ഉമ്മ സുബൈദയെ മകന്‍ ആഷിഖ് വെട്ടിയത്. മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബെംഗളുരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ശരീരം തളര്‍ന്നിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകന്‍, ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു.
ഗുരുതരമായി വെട്ടേറ്റ മാതാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. ആഷിഖിനായി പൊലിസ് അന്വേഷണം ആരംഭിച്ചു.
son killed mother in kozhikode
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."