HOME
DETAILS

ഇ.പി ജയരാജന്റെ ആത്മകഥാവിവാദം; ഡി.സി ബുക്സ് പബ്ലിക്കേഷന്‍സ് മുന്‍ മേധാവി അറസ്റ്റില്‍

  
Web Desk
January 16 2025 | 05:01 AM

av-sreekumar-of-dc-books-arrested-on-ep-jayarajan-biography-row

കോട്ടയം: മുന്‍ എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥാ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ ഡി.സി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മേധാവി എ.വി ശ്രീകുമാര്‍ അറസ്റ്റില്‍. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കോട്ടയം ഈസ്റ്റ് പൊലിസാണ് ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ശ്രീകുമാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

ആത്മകഥാഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പി.ഡി.എഫ് ഫയല്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡി.സി.ബുക്‌സിനെതിരെ പൊലിസ് നേരത്തെ കേസെടുത്തിരുന്നു. ഡി.സി. ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ് ഫയല്‍ ചെയ്തത്.

നവംബര്‍ 13ന് വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി ഇ.പിയുടെ ആത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്നത്. കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ ഇ.പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്‌സ് അറിയിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ടായിരുന്നു.

പുറത്തുവന്ന ആത്മകഥാ ഭാഗങ്ങള്‍ പാര്‍ട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദമായതോടെ ഇ.പി തള്ളിപ്പറഞ്ഞെങ്കിലും സി.പി.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിലാക്കുന്നതാണ് ആത്മകഥ. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞതും ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാര്‍ട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക സർവകലാശാലയിൽ വൻ ക്രമക്കേട് ; അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പുറത്ത്

Kerala
  •  11 hours ago
No Image

സഊദി കസ്റ്റംസ് ഒരാഴ്ചയ്ക്കുള്ളില്‍ രജിസ്റ്റര്‍ചെയ്തത് 2,124 കള്ളക്കടത്ത് കേസുകള്‍, റെസിഡന്‍സി നിയമം ലംഘിച്ചതിന് 13,562 പേര്‍ അറസ്റ്റില്‍ 

Saudi-arabia
  •  11 hours ago
No Image

മദ്യോൽപാദന കമ്പനിക്ക് അനുമതി; കഞ്ചിക്കോട് മറ്റൊരു പ്ലാച്ചിമടയാകും

Kerala
  •  11 hours ago
No Image

കരിപ്പൂരിലെ ഹജ്ജ് നിരക്ക്;  ഉത്തരം കിട്ടാതെ തീർഥാടകർ, കേന്ദ്രത്തിന് കൂട്ടനിവേദനം

Kerala
  •  12 hours ago
No Image

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 hours ago
No Image

ഇനിയും എത്ര കാലം ഇവർ പുറത്തിരിക്കേണ്ടിവരും

Cricket
  •  20 hours ago
No Image

ഇറാൻ; സുപ്രീംകോടതിയിലുണ്ടായ വെടിവെപ്പിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു

International
  •  21 hours ago
No Image

ഫ്രഷറാണോ? നിങ്ങൾക്കിത് സുവർണാവസരം; 32,000ത്തോളം പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങി രാജ്യത്തെ രണ്ട് പ്രമുഖ ഐ.ടി കമ്പനികൾ

JobNews
  •  21 hours ago
No Image

കറന്റ് അഫയേഴ്സ്-18-01-2025

PSC/UPSC
  •  21 hours ago
No Image

കണ്ണൂരില്‍ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago