HOME
DETAILS

മരണ ശേഷം എന്ത് സംഭവിക്കുമെന്നറിയാൻ 17കാരൻ ​ഗൂ​ഗിളിൽ തിരഞ്ഞു; പിന്നാലെ സ്വയം വെടിയുതിർത്തു മരിച്ചു

  
January 13 2025 | 12:01 PM

Teenagers Desperate Google Search Ends in Tragedy

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ അമ്മയും ജ്യേഷ്ഠനും ചേർന്ന് റോയൽ എൻഫീൽഡ് ബുള്ളറ്റ് വിറ്റതിനെ തുടർന്ന് 17കാരൻ ആത്മഹത്യ ചെയ്തു. സുഹൃത്തുക്കളോടൊപ്പം കറങ്ങിനടക്കുന്നത് തടയാനായാണ് അമ്മയും ജ്യേഷ്ഠനും ചേർന്ന് 17കാരന്റെ ബൈക്ക് വിറ്റത്. അതേസമയം, കുടുംബത്തിൻ്റെ തീരുമാനത്തിൽ രോഷാകുലനായ കുട്ടി സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. 

ആത്മഹത്യക്ക് മുമ്പ് "മരണശേഷം ഒരു വ്യക്തിക്ക് എന്ത് സംഭവിക്കും?" എന്ന് കുട്ടി ഗൂഗിളിൽ തിരഞ്ഞിരുന്നതായി പൊലിസ് പറഞ്ഞു. ജനുവരി 11 ന് കുട്ടിയുടെ ജ്യേഷ്ഠൻ അമ്മയെ കൂട്ടിക്കൊണ്ടുവരാൻ മീററ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം. വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. മറ്റൊരു മാർ​ഗത്തിലൂടെ മുറിയ്ക്ക് അകത്തു പ്രവേശിച്ച അമ്മയും ജ്യേഷ്ഠനും രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

പഠനത്തിൽ ശ്രദ്ധിക്കാതെ സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ കറങ്ങിനടക്കുന്നതിന് കുടുംബാംഗങ്ങൾ കുട്ടിയെ പലപ്പോഴും ശകാരിച്ചിരുന്നുവെന്നുമാണ് വിവരം. കുട്ടി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കരുതിയാണ് ബൈക്ക് വിൽക്കാൻ തീരുമാനിച്ചത്, എന്നാൽ ഇവരുടെ തീരുമാനത്തിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും പൊലിസ് വ്യക്താമക്കി. മീററ്റ് മെഡിക്കൽ കോളേജിലെ നഴ്‌സാണ് കുട്ടിയുടെ അമ്മ. കുട്ടിയുടെ പിതാവ് കഴിഞ്ഞ വർഷം മരിച്ചുവെന്നും, ജ്യേഷ്ഠൻ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയാണെന്നും പൊലിസ് അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ല. കുട്ടിയ്ക്ക് എങ്ങനെ തോക്ക് കിട്ടിയെന്ന കാര്യം പൊലിസ് അന്വേഷിച്ചു വരുന്നു.

A 17-year-old's frantic search on Google to learn what happens after death ended in a heartbreaking tragedy, as the teenager took their own life with a gunshot.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിറത്തിന്റെ പേരില്‍ അവഹേളനം: മലപ്പുറത്ത് നവവധു ജീവനൊടുക്കി

Kerala
  •  19 hours ago
No Image

യുഎഇയിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ജനുവരി 6ന് മുമ്പ് നൽകിയ പെർമിറ്റുകൾ ഇപ്പോൾ അസാധുവെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി

uae
  •  19 hours ago
No Image

യുഎഇയുടെ അത്യാധുനിക എർത്ത് ഇമേജിംഗ് ഉപഗ്രഹമായ MBZ-SAT ഇന്ന് രാത്രി കാലിഫോർണിയയിൽ നിന്ന് വിക്ഷേപിക്കും

uae
  •  20 hours ago
No Image

തേനീച്ചയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കനാലില്‍ ചാടി; ഒഴുക്കില്‍പ്പെട്ട് കര്‍ഷകന്‍ മരിച്ചു

Kerala
  •  20 hours ago
No Image

ഇൻഫ്ലുവൻസർമാരെയും ഭാവി പ്രതിഭകളെയും ആകർഷിക്കാൻ കണ്ടന്റ് ക്രിയേറ്റർ ഹബ് സ്‌ഥാപിച്ച് ദുബൈ

uae
  •  20 hours ago
No Image

ദുബൈയിൽ പുതിയ കമ്പനികൾ, നിക്ഷേപം എന്നിവയിൽ വീണ്ടും മുന്നിലെത്തി ഇന്ത്യൻ വ്യവസായികൾ; മുൻ വർഷത്തേക്കാൾ 52.8% വളർച്ച 

uae
  •  20 hours ago
No Image

പോക്‌സോ കേസ്: കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  20 hours ago
No Image

വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാൻ ലക്ഷ്യം; വാടക സൂചിക ഏർപ്പെടുത്താൻ ഒരുങ്ങി ഷാർജ

uae
  •  21 hours ago
No Image

ബോബി ചെമ്മണ്ണുരിന് ജാമ്യം; ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, ഉത്തരവിറങ്ങി

Kerala
  •  21 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

Kerala
  •  21 hours ago