അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമായേക്കാവുന്ന 10 ജോലികള്‍
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് റിപ്പോര്‍ട്ട് 2025 പ്രകാരം, 2030ഓടെ ആഗോള തൊഴില്‍ വിപണിയില്‍ 14% തൊഴില്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് 8 ശതമാനം ഇടിവ് നേരിടാനുള്ള സാധ്യതയുമുണ്ട്.
2030ഓടെ 39 ശതമാനം തൊഴിലാളികളുടെ പ്രധാന സ്‌കില്ലുകള്‍ മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ വിപണിയിലേക്ക് തൊഴിലാളികളെ സജ്ജരാക്കുന്നതിന് തുടര്‍ച്ചയായ പഠനം, നൈപുണ്യം, പുനര്‍ നൈപുണ്യം എന്നിവയുടെ പ്രാധാന്യമാണ് ഈ മാറ്റം അടിവരയിടുന്നത്.
AIയും ഡാറ്റാ പ്രോസസ്സിംഗും മാത്രം 11 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ 9 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാകും. ഗ്രാഫിക് ഡിസൈനിംങ് പോലുള്ള ക്രിയേറ്റീവ് ഫീല്‍ഡുകള്‍ക്ക് പോലും എഐ ജനറേറ്റീവ് കാരണം തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. എഐ കാരണം ഇനിപ്പറയുന്ന ജോലികള്‍ കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു:
തപാല്‍ സേവനം ചെയ്യുന്ന ക്ലര്‍ക്കുകള്‍
ബാങ്ക് ടെല്ലര്‍മാരും ബന്ധപ്പെട്ട ക്ലാര്‍ക്കുമാരും
ഡാറ്റാ എന്‍ട്രി ക്ലാര്‍ക്കുമാര്‍
കാഷ്യര്‍മാരും ടിക്കറ്റ് ക്ലാര്‍ക്കുമാരും
അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമാരും എക്‌സിക്യൂട്ടീവ് സെക്രട്ടറിമാരും
അച്ചടി, അനുബന്ധ വ്യാപാര തൊഴിലാളികള്‍
അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, പേറോള്‍ ക്ലാര്‍ക്കുമാര്‍
മെറ്റീരിയല്‍റെക്കോര്‍ഡിംഗ്, സ്റ്റോക്ക്കീപ്പിംഗ് ഗുമസ്തര്‍
ഗതാഗത പരിചാരകരും കണ്ടക്ടര്‍മാരും
വീടുതോറുമുള്ള കച്ചവട തൊഴിലാളികളും വഴിയോര കച്ചവടക്കാരും
ഇതെല്ലാം വെറും ഊഹാപോഹങ്ങളാണെന്ന് പറയുന്നവരും നിരവധിയാണ്. എന്നിരുന്നാലും എഐ എങ്ങനെയാണ് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."