ആരാണ് യുഎഇ തടവിലാക്കിയ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവി
ദുബൈ: ലെബനീസ് അധികൃതര്‍ പുറപ്പെടുവിച്ച താല്‍ക്കാലിക അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് കവിയും രാഷ്ടീയപ്രവര്‍ത്തകനുമായ അബ്ദുള്‍ റഹ്മാന്‍ അല്‍ ഖറദാവിയെ യുഎഇ കസ്റ്റഡിയിലെടുത്തിരുന്നു. ഈജിപഷ്യന്‍ ടര്‍ക്കിഷ് പൗരത്വമുള്ള ഖറദാവി തുര്‍ക്കിയിലാണ് താമസിച്ചുകൊണ്ടിരുന്നത്.
പൊതു സുരക്ഷയെ തകര്‍ക്കാനും തുരങ്കം വയ്ക്കാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റമാണ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഖദറാവി നേരിടുന്നത്.
യുഎഇ അധികൃതരുടെ അഭ്യര്‍ഥന മാനിച്ച് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡാറ്റ ബ്യൂറോയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിടുന്ന ഏതൊരാള്‍ക്കെതിരെയും യു.എ.ഇ തങ്ങളുടെ ഉറച്ച നിലപാട് അസന്ദിഗ്ധമായി ആവര്‍ത്തിക്കുകയും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏതൊരു വ്യക്തിയെയും പിന്തുടരുമെന്നും ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ആരാണ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവി?
ഈജിപ്ത് അന്വേഷിക്കുന്ന രാജ്യത്തെ മുന്‍ പ്രതിപക്ഷ പ്രവര്‍ത്തകനും മുസ്ലിം ബ്രദര്‍ഹുഡിന്റെ മുന്‍ ആത്മീയ നേതാവായിരുന്ന വിഖ്യാത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖദറാവിയുടെ മകനുമാണ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഖദറാവി.
യൂസുഫുല്‍ ഖദറാവി മുസ്ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധത്തിന്റെ പേരില്‍ ഈജിപ്തില്‍ നിരവധി തവണ തടവിലാക്കപ്പെട്ടിരുന്നു. ഖത്തറില്‍ വെച്ച് 2022ലാണ് യുസുഫുല്‍ ഖദറാവി നിര്യാതനായത്.
ആഫ്രോ അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭത്തിനിടെ 2011ല്‍ പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ സര്‍ക്കാരിന്റെ പ്രധാന വിമര്‍ശകനും ആയിരുന്നു ഡോ. ഖറദാവി.
2013 ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് കൂടിയായ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരത്തിലേറിയ നിലവിലെ പട്ടാളഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ കടുത്ത വിമര്‍ശകനായും അദ്ദേഹം മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."