HOME
DETAILS
MAL
പാലക്കാട് ജപ്തി ഭയന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
January 10 2025 | 11:01 AM
പാലക്കാട്: കീഴായൂരില്‍ വീട് ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊള്ളലേറ്റ കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജപ്തിക്കായി ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം. പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
2015 ലാണ് വീട്ടമ്മ രണ്ട് ലക്ഷം രൂപയുടെ വായ്പ എടുത്തത്.പിന്നീട് തിരിച്ചടവ് പല തവണയായി മുടങ്ങുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടിക്കായി ബാങ്ക് മുന്നോട്ട് വന്നത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായും നടപടിക്രമങ്ങള്‍ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്കുകാരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."