HOME
DETAILS

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം; പരുക്കേറ്റയാള്‍ മരിച്ചു

  
January 10 2025 | 07:01 AM

tirur-bp-angadi-elephant-rampage-death-injured-man

തിരൂര്‍: ബി.പി. അങ്ങാടി വലിയനേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് പുതിയങ്ങാടി പള്ളിയില്‍ നേര്‍ച്ചയ്ക്കിടെ പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ജാറം മൈതാനിയില്‍ ഇടഞ്ഞത്. ചടങ്ങുകള്‍ നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ആനയുടെ തൊട്ടടുത്തുണ്ടായിരുന്നു. ഇടഞ്ഞ ആന കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈയില്‍ ചുറ്റി ചുഴറ്റി എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആനയിടഞ്ഞതോടെ ചിതറിയോടി വീണും മറ്റും 28 പേര്‍ക്ക് പരുക്കേറ്റിരുന്നു.

അതേസമയം, സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. തിരൂര്‍ സബ് കലക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞതും ഒട്ടകത്തെ ഇറച്ചിക്കായി കൊണ്ടുവന്നതുമായ സംഭവങ്ങളിലാണ് കോടതി വിശദീകരണം തേടിയത്. പുതിയങ്ങാടിയില്‍ ജനങ്ങളും ആനകളും തമ്മില്‍ എത്ര അകലം പാലിച്ചിരുന്നുവെന്നതടക്കം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ രണ്ട് എമിറേറ്റുകളിലെ താമസക്കാരാണ് യുഎഇയില്‍ ഏറ്റവും കുറവ് ഉറങ്ങുന്നത്...ഏതെല്ലാമെന്നറിയണ്ടേ?

uae
  •  4 hours ago
No Image

മാമി തിരോധാനക്കേസ്: ഡ്രൈവര്‍ രജിത് കുമാറിനെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി

Kerala
  •  4 hours ago
No Image

കാലിഫോര്‍ണിയന്‍ കാട്ടുതീ യുഎസ്-ദുബൈ വിമാന സര്‍വീസിനെ ബാധിക്കുമോ? പ്രസ്താവനയുമായി എമിറേറ്റ്‌സ്

uae
  •  4 hours ago
No Image

സംഭല്‍ ഷാഹി മസ്ജിദ്: കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണം- സുപ്രിം കോടതി 

National
  •  5 hours ago
No Image

ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ചു; ചാലക്കുടിയില്‍ ഒരാള്‍ മരിച്ചു

Kerala
  •  5 hours ago
No Image

'ഗസ്സയെ ചുട്ടു കരിക്കാന്‍ ഇസ്‌റാഈലിന് നിങ്ങള്‍ നല്‍കിയ ഓരോ ഡോളറും കാട്ടു തീയായ് പടരുന്നത് കണ്ടില്ലേ...' ലോസ് ആഞ്ചല്‍സ് തീപിടുത്തത്തില്‍ സോഷ്യല്‍ മീഡിയാ പ്രതികരണം

International
  •  6 hours ago
No Image

ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ജാമ്യമില്ല; ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  6 hours ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ കാട്ടാക്കട അശോകന്‍ വധം: 8 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

Kerala
  •  6 hours ago
No Image

നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: ദിനേശ് കാർത്തിക്

Cricket
  •  7 hours ago
No Image

കുവൈത്ത് ഇ-വിസ ലഭിക്കാന്‍ ഇനി എളുപ്പം; അറിയേണ്ടതെല്ലാം

Kuwait
  •  8 hours ago