വാഹന പരിശോധന പൂർത്തിയാക്കുന്നതിന് സ്മാർട്ട് ആപ്പ് പുറത്തിറക്കി ഷാർജ പൊലിസ്
എമിറേറ്റിലെ വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ഷാർജ പൊലിസ് ഒരു സ്മാർട്ട് ആപ്പ് പുറത്തിറക്കിയെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
റഫീദ് ഓട്ടോമോട്ടീവ് സൊല്യൂഷനും, ഷാർജ പൊലിസും സംയുക്തമായാണ് ഈ സ്മാർട്ട് ആപ്പ് സംവിധാനം പുറത്തിറക്കിയിരിക്കുന്നത്. വാഹനങ്ങളുടെ സാങ്കേതിക പരിശോധന, റിമോട്ട് റിന്യൂവൽ തുടങ്ങിയ നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ ഈ ആപ്പ് സഹായിക്കും.
ഷാർജ നമ്പർ പ്ലേറ്റുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സേവനം ഉപയോഗിക്കാൻ സാധിക്കുക. എട്ട് വർഷത്തിൽ താഴെ പഴക്കമുള്ളതും, കഴിഞ്ഞ 18 മാസങ്ങൾക്കുള്ളിൽ സാങ്കേതിക പരിശോധനകൾ നടത്തിയിട്ടുള്ളതുമായ സ്വകാര്യ വാഹനങ്ങൾക്കും റഫീദ് ആപ്പ് ഉപയോഗിക്കാം.
ഈ ആപ്പിലെ ‘റിമോട്ട് ഇൻസ്‌പെക്ഷൻ’ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വാഹനങ്ങൾക്ക് അപകടങ്ങളിൽപെട്ട് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനുള്ള വിവിധ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനും, സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കും. ഈ ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തി ഉപയോക്താക്കൾക്ക് വാഹനങ്ങൾ പരിശോധിക്കുന്നതിനുള്ള ഇൻസ്‌പെക്ഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
Sharjah Police have introduced a smart app to facilitate vehicle inspection, making it easier for drivers to complete the process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."