HOME
DETAILS

അഞ്ചു പതിറ്റാണ്ടത്തെ കുതിപ്പിനും കിതപ്പിനും  സാക്ഷിയായ അക്ബര്‍ റോഡ് 24ാം മന്ദിരത്തില്‍ നിന്ന് കോട്‌ല റോഡിലെ 9 എ ഇന്ദിരാഗാന്ധി ഭവനിലേക്ക്; എ.ഐ.സി.സി ആസ്ഥാനം മാറ്റുന്നു

  
Web Desk
January 08 2025 | 09:01 AM

Congress Moves Headquarters to Indira Gandhi Bhavan A New Era Begins

ന്യൂഡല്‍ഹി: പുതിയ ആസ്ഥാനത്തിലേക്ക് മാറാന്‍ കോണ്‍ഗ്രസ്. അക്ബര്‍ റോഡ് 24ാം മന്ദിരത്തില്‍ നിന്ന് കോട്‌ല റോഡിലെ 9 എ ഇന്ദിരാഗാന്ധി ഭവനിലേക്കാണ് മാറ്റം. കോണ്‍ഗ്രസിന്റെ  അഞ്ചു പതിറ്റാണ്ടത്തെ കുതിപ്പിനും കിതപ്പിനും  സാക്ഷിയാണ് അക്ബര്‍ റോഡ് 24ാം മന്ദിരം.     

ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതിക തടസങ്ങള്‍ നീങ്ങിയതോടെയാണ് കോണ്‍ഗ്രസ് പുതിയ വിലാസത്തിലേക്ക് മാറുന്നത്. ഈ മാസം 15നാണ് ഉദ്ഘാടനം. സോണിയാ ഗാന്ധിയാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരും ചടങ്ങിന് എത്തും. രാജ്യത്തുടനീളമുള്ള പാര്‍ട്ടിയുടെ 400ലധികം പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയാണ് അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനം. രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങള്‍ക്ക് ഈ കെട്ടിടം സാക്ഷിയാക്കിയിട്ടുണ്ട്. 1980ല്‍ ഇന്ദിരാഗാന്ധിയുടെ വിജയകരമായ തിരിച്ചുവരവ്, അവരുടെ കൊലപാതകം, 1984ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരമേറ്റത്, അഞ്ച് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന്റെ പരാജയം, പി.വി നരസിംഹ റാവുവിന്റെ കാലം, സോണിയാ ഗാന്ധിയുടെ സ്ഥാനാരോഹണം, മന്‍മോഹന്‍ സിങിന്റെ യുപിഎ ഭരണം, ഏറ്റവും വലിയ ദേശീയ പാര്‍ട്ടിയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പതനം തുടങ്ങി നിരവധിയയനവധി സംഭവങ്ങള്‍. 

2009 ഡിസംബറില്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയും സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയുമായ സമയത്ത് തറക്കല്ലിട്ടതാണ് പുതിയ കെട്ടിടത്തിന്. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 15 വര്‍ഷമെടുത്തു. 

പാര്‍ട്ടിയെ സംഭവിച്ചിടത്തോളം സംഭവബഹുലമായ 1978ലാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ 24, അക്ബര്‍ റോഡിലേക്ക് കോണ്‍ഗ്രസ് മാറുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിര പരാജയപ്പെട്ട വര്‍ഷം കൂടിയായിരുന്നു അത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്താവുന്നതും. പിന്നാലെ കോണ്‍ഗ്രസ് പിളര്‍ന്നു. ഇതോടെ ഇന്ദിരാഗാന്ധിക്ക് ഓഫിസ് ഇല്ലാതെയായി. അപ്പോഴാണ് എംപിയായ ഗദ്ദാം വെങ്കിടസ്വാമി, 24 അക്ബര്‍ റോഡില്‍ തന്റെ ഔദ്യോഗിക വസതി പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തത്. പിന്നാലെയാണ് ഇത് കോണ്‍ഗ്രസിന്റെ ആസ്ഥാനമായി അറിയപ്പെടുന്നത്. അതിനു മുന്‍പ് ജന്തര്‍മന്തര്‍ റോഡിലായിരുന്നു കോണ്‍ഗ്രസിന്റെ ആസ്ഥാനം.

ആറ് നിലകളിലായാണ് പുതിയ ഓഫിസ് മന്ദിരം. എഐസിസി ഭാരവാഹികള്‍ക്കായുള്ള ഓഫിസുകള്‍ക്കു പുറമേ, കോണ്‍ഫറന്‍സ് ഹാളുകള്‍, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോണ്‍ഗ്രസിലെ പോഷക സംഘടനകള്‍ക്കുള്ള ഓഫിസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബി.ജെ.പി ആസ്ഥാന മന്ദിരം ഉള്‍പ്പെടെയുള്ള ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ് അടുത്തുണ്ടെങ്കിലും കോട്‌ല മാര്‍ഗ് 9എ എന്ന വിലാസമാണ് കോണ്‍ഗ്രസ് സ്വീകരിക്കുക.

The Indian National Congress has officially relocated its headquarters from 24 Akbar Road to the newly inaugurated Indira Gandhi Bhavan at 9 A, Kotla Road.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഴുത്തുകാരനും,മാധ്യമപ്രവർത്തകനും, മുൻ എംപിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു

Kerala
  •  10 hours ago
No Image

കത്ത് വാസ്തവവിരുദ്ധം, ഹമീദ് ഫൈസിയെയും സാലിം ഫൈസിയെയും സമൂഹത്തിൽ ഇകഴ്ത്താനുള്ള നീക്കം ചെറുക്കും: എസ് ഐ സി സഊദി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ

organization
  •  11 hours ago
No Image

നിയമസഭാ പുസ്തകോത്സവം ജനുവരി 7 മുതല്‍ 13 വരെ; മീഡിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Kerala
  •  11 hours ago
No Image

നിയമസഭയിൽ മൂന്ന് ദിവസം ചോദ്യോത്തരവേളയില്ല; സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷത്തിന് അതൃപ്തി  

Kerala
  •  12 hours ago
No Image

വയനാട്; പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ 22കാരന് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു, നിരവധി പേർക്ക് പരുക്ക് 

latest
  •  12 hours ago
No Image

ഖത്തറിൽ വ്യക്തികൾക്ക് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാം

qatar
  •  12 hours ago
No Image

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസ് 

oman
  •  12 hours ago
No Image

കുമരനല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു; അപകടം

Kerala
  •  12 hours ago
No Image

സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ക്കെല്ലാം സ്റ്റേ; പള്ളി കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച് അലഹാബാദ് ഹൈക്കോടതി 

National
  •  12 hours ago