ഡല്‍ഹി തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ എഎപിക്ക്; നന്ദി പറഞ്ഞ് കെജ്രിവാള്
ന്യൂഡല്‍ഹി: അടുത്തിടെ നടക്കാന്‍ പോകുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സമാജ്വാദി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
ഡല്‍ഹിയില്‍ ബിജെപിയെ അധികാരത്തില്‍ നിന്നു താഴെയിറക്കാന്‍ എഎപിക്കു മാത്രമേ കഴിയൂവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇവിടെ കോണ്‍ഗ്രസിന് എസ്പിയുടെ പിന്തുണയില്ല, ബിജെപിയെ ആരു പരാജയപ്പെടുത്തിയാലും സമാജ്വാദി പാര്‍ട്ടി പിന്തുണയ്ക്കുമെന്നും അഖിലേഷ് വിശദീകരിച്ചു.
അതേസമയം അഖിലേഷ് യാദവിന്റെ പിന്തുണക്ക് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് നന്ദി അറിയിച്ചു. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ വെച്ച് നടത്തിയ 'മഹിളാ അദാലത്ത്' ക്യാമ്പയിനില്‍ കെജ്രിവാളിനൊപ്പം അഖിലേഷ് യാദവും പങ്കെടുത്തിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എഎപിക്ക് ഒരവസരം കൂടി നല്‍കണമെന്ന് അഖിലേഷ് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ അഖിലേഷ് യാദവ് എഎപിയെ പിന്തുണച്ചാലും എസ്പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തുമെന്നും സന്ദീപ് ദീക്ഷിത് കൂട്ടിച്ചേര്‍ത്തു. സന്ദീപാണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാളിനെതിരെ മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."